സന്തോഷ്-അപ്പൊ പ്രിയപ്പെട്ടവർ അടക്കം കയ്യൊഴിഞ്ഞപ്പോൾ എന്തു തോന്നി
ഞാൻ-ആദ്യം ഒക്കെ വിഷമം തോന്നി പിന്നെ ആലോചിച്ചപ്പോൾ അവരുടെ ഭാഗത്തും ശെരി ഉണ്ടെന്നു തോന്നി എല്ലാർക്കും അവരുടെ ലൈഫ് ആണ് വലുത് പിന്നെ ഞാൻ അന്ന് രാഷ്ട്രീയമായും സാമ്പത്തികമായും വളരെ ഉന്നതിയിലും ആയിരുന്നല്ലോ അപ്പൊ എന്നെപോലെ ഒരാൾക്കെതിരെ ഒരു വ്യാജാരോപണം ആരും പ്രതീക്ഷിക്കുന്നുമില്ല
സന്തോഷ് -അപ്പൊ സ്വന്തം ഉമ്മയും ഭാര്യയും പോലും ഒറ്റപെടുത്തിയപ്പോ ഒരു വിഷമവും തോന്നിയില്ലേ
ഞാൻ -അങ്ങനെ പറഞ്ഞാൽ കളവാകും പക്ഷെ നെസിക്കു ഓഹ് സോറി അങ്ങനെ വിളിച്ചാൽ ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെടില്ല ശീലമായിപോയ എന്റെ ഭാര്യ ആയിരുന്ന ആ സ്ത്രീക്ക് നാലു പെൺകുട്ടികൾ ആണല്ലോ അപ്പോൾ അവരുടെ ഉപ്പ അങ്ങനെയാണ് എന്നുപറയുബോൾ അത് അവർക്കു വളരെ ദോഷം ചെയ്യാം അതും വളരെ ശ്രദ്ധിക്കണമല്ലോ അല്ലെ പിന്നെ സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നത് മറ്റേതു സ്ത്രീയാണ് സഹിക്കുക
സന്തോഷ്-എന്തിനാണ് താങ്കൾ ഇപ്പോഴും കുറ്റമെല്ലാം സ്വയ ഏറ്റെടുക്കുന്നത് നഷ്ടം സംഭവിക്കുന്നത് താങ്കൾക്ക് മാത്രം ആല്ലേ
ഞാൻ-എപ്പോഴും നഷ്ടങ്ങൾ എന്റേത് മാത്രമായിരിക്കട്ടെ നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടി നമുക്ക് എന്തു നഷ്ടം വന്നാലും അതു അവർക്കു ഗുണം ആണല്ലോ ഉണ്ടാക്കുക
സന്തോഷ-താങ്കൾ ഇപ്പോഴും എനിക്ക് പിടി തരുന്നില്ല അഹമ്മദ്
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
സന്തോഷ്-ഇനി പ്രേക്ഷകർകെല്ല്ലാം കേൾക്കാൻ ആവേശം ഉള്ള ആ ചോദ്യം എന്തുപറ്റി തനിക്കു
ഞാൻ ഒന്ന് ചിരിച്ചു ശേഷം തുടങ്ങി
മനസ്സിലെ രോഗം ശരീരത്തിലേക്ക് പടർന്നപ്പോൾ ഒരു ചെറിയ ആക്‌സിഡന്റ് അത്രെ ഉള്ളു
സന്തോഷ്-അങ്ങനെ പറഞ്ഞാൽ ആർക്കാണ് എന്തെങ്കിലും മനസിലാവുക കാര്യം വ്യ്കതമായി പറയു
ഞാൻ മടിച്ചു നിൽക്കുന്നത് കണ്ട സന്തോഷ് ആണ് കഥ തുടർന്നത്
കേസിന്റെ വിധി വന്ന അന്നുതന്നെ ഭാര്യയെ കാണാൻ പോയി താൻ അല്ലെ
പക്ഷെ തന്നെ അപ്പോഴും വ്ശ്വസിക്കാത്ത ഭാര്യ തന്നെ പുറത്താക്കി കതകു അടച്ചു എന്ന് മാത്രമല്ല കുട്ടികളെ കാണണം എന്നുള്ള തന്റെ ആഗ്രഹവും നിഷേധിച്ചു
നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
Posted by