മക്കളെ കൂടി കാണാൻ പറ്റാതെ തിരിച്ചു വരേണ്ടി വന്ന തന്റെ മനസ്സിൽ മുഴുവൻ സങ്കടം നിറഞ്ഞിരുന്നു ആ വിഷമം തിരിച്ചു വരുന്നവഴിയിൽ തന്നെ ഒരു ഹാർട്ടറ്റാക്ക് ആയി ബാധിച്ചു വാഹനം നിയത്രണം വിട്ടു വലിയ ഒരു ആക്‌സിഡന്റ് ആയി അവസാനിക്കുന്നു ബോധമില്ല്ലാതെ കോമയിൽ 3മാസം പക്ഷെ തലയ്‌ക്കേറ്റ ശക്തമായ ഇടി കാരണം വലതുകാലിന് 80%ശേഷി നഷ്ടപ്പെടുന്നു ഇടതുകൈ പൂർണമായി സ്വാതീനം ഇല്ലാതാവുന്നു ഇതല്ലേ അഹമ്മദ് സംഭവം
ഞാൻ സതീഷ് ഇതെങ്ങനെ അറിഞ്ഞു എന്ന് സംശയത്തോടെ നോക്കി
ഞാൻ പറഞ്ഞില്ലേ അഹമ്മദ് കഴിഞ്ഞ 3മാസം ഞാൻ നിങ്ങളുടെ പുറകെ മാത്രമായിരുന്നു തന്നെ കാണാൻ വേണ്ടി ഞങ്ങൾ പോയ ഓരോരുത്തർക്കും താങ്കളെ പറ്റി ഓരോന്ന് പറയാൻ ഉണ്ടായിരുന്നു ഞങ്ങള്ക്കു ഇപ്പൊ താങ്കളുടെ ലൈഫിലെ ഒരോ ഞൊടിയും കാണാപാഠം
സന്തോഷ് -അന്ന് മക്കളെ കാണാൻ പറ്റാഞ്ഞത് ആണോ തന്നെ തളർത്തിയത്
അത്രയും നാളുകൾ അടക്കിവച്ച എന്റെ സങ്കടം അവിടെ കണ്ണീരായി ഒടുങ്ങി ഞാൻ സ്റ്റുഡിയോ ആണെന്ന് മറന്നു ഞാൻ ആര്തര്ത്തു കരഞ്ഞു
കുറച്ച് സമയം എടുത്തു എനിക്ക് സ്വബോധം തിരിച്ചു കിട്ടാൻ
ഞാൻ അവസാനിപ്പികം എന്ന് പറഞ്ഞു
അവസാനം ഒരു ചോദ്യം കൂടി ഉണ്ടെന്നും അതിനുശേഷം നിർത്താം എന്നും സന്തോഷ്
ഇനി നെസി തിരിച്ചു ജീവിതത്തിലേക്ക് വന്നാൽ സ്വീകരിക്കുമോ
ഞാൻ -ഒരിക്കലുമില്ല
സന്തോഷ് -കാരണം
എന്റെ സന്തോഷേ ഞാൻ ഇപ്പോ കഷ്ടി ഒരു 50കിലോ കാണും ഇരിക്കുന്ന ഒരിടത്തു നിന്നും ഞാൻ എഴുന്നേൽക്കണമെങ്കിൽ തന്നെ കുറഞ്ഞത് എനിക്ക് 10മിനിറ്റ് വേണം പിന്നെ അസുഖങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ട് കൂട്ടിനു ഇതിനി അധികകാലം ഒന്നും ഇല്ലെടോ ഈ അടുത്ത് തന്നെ വിസ കിട്ടാൻ ഉള്ള സാദ്യത ഉണ്ട്
പിന്നെ ഞാൻ എങ്ങനാടോ ഒരു പെൺകുട്ടിയെ എന്റെ ജീവ്ത്തിലേക്കു വിളിക്ക
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
Posted by