എന്തായാലും ഇനിയുള്ള കാലം സന്തോഷമിയിരിക്കട്ടെ എന്ന പ്രാർത്ഥയോടെ നന്ദി പറഞ്ഞു കൊണ്ടു നിർത്തുന്നു
നെസി ഓടി അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നിട്ട് ഒരുപാട് നേരം കരഞ്ഞു
ഇക്ക മുറിയുടെ പുറത്തുതന്നെ നെസിയെ കാത്തിരുന്നു നെസി 1മണിക്കൂറോളം കഴിഞ്ഞു മുറിവിട്ടു പുറത്തുവന്നു
ഇക്ക പുറത്തു നിന്നും നെസിയെ നോക്കി വിളിച്ചു
മോളെ
എന്താ ഉപ്പ
മോളെ നീ പോയി അവനെ കൂട്ടികൊണ്ടു വാ
നെസി അത്ഭുതത്തോടെ ഇക്കയെ നോക്കി
അതേടി നീ പോയി അവനേം കൂട്ടികൊണ്ടുവാ അവനെ ഇപ്പോൾ തന്നെ നമ്മൾ ഒരുപാട് വിഷമിപ്പിച്ചു ഇനിയും വേണ്ട അവനെ നമുക്ക് നോക്കാം നീ പോയി കൂട്ടികൊണ്ടുവാ
നെസി പെട്ടെന്ന് തന്നെ പോയി വസ്ത്രം മാറിവന്നു മക്കളെയും ഡ്രസ്സ് മാറ്റിച്ചു അവരെയും കൂട്ടി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു ഊട്ടി ലക്ഷ്യമാക്കി നടന്നു
തന്റെ ഫാം ഹൌസ് മുറ്റത്തു ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് ഓരോരോ ആലോചനകളിൽ ഇരിക്കുകയായിരുന്നു അഹമ്മദ്
കുറച്ചു ഇരുന്ന ശേഷം തിരിച്ചു വീട്ടിൽ കയറാൻ വേണ്ടി ഊഞ്ഞാലിൽ പിടിച്ചു ഉയർന്നെണീക്കാൻ നോക്കുകയായിരുന്നു പെട്ടെന്നാണ് കൈ തെറ്റി അഹമ്മദ് വീണുപോയി മലർന്നടിച്ചു തന്നെ വീണു വീഴ്ചയിൽ തല ഉഞ്ഞാലിന്റെ കാലിൽ
അടിച്ചു തലപൊട്ടി ചോര പോയിതുടങ്ങി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
പക്ഷെ എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലയിരുന്നു എഴുനേൽക്കുംതോറും ഞാൻ തെറ്റിവീണുകൊണ്ടിരുന്നു
കൂടുതൽ ബലം പിടിക്കുംതോറും തലയിൽ നിന്നും രക്തം കൂടുതലും പോയിക്കൊണ്ടിരുന്നു
നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
Posted by