“പറ പറഞ്ഞിട്ട് പോ എന്നെ കൊല്ലാന്‍ വന്നതായിരുന്നല്ലോ ..പിന്നെ എന്ത് പറ്റി ഞാന്‍ ഇഷ്ട്ടമാ എന്ന് പറഞ്ഞപ്പോള്‍ നീ എന്താ ഒന്നും ചെയ്യഞ്ഞേ”
പക്ഷെ അനിത ,മറുപടി പറയാതെ അവനെ മാറി കൊണ്ട് കടന്നു പോയി..
“അതെ എനിക്കിഷ്ട്ടവ…എന്‍റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ട് എങ്കില്‍ അത് നീ മാത്രമാണ് …അത് മറക്കണ്ട …കുട്ടന്‍ ഇനി തിരികെ വരില്ല എന്ന് നിന്നെ പോലെ എനിക്കും അറിയാം “
നടന്നു പോകുന്ന അവള്‍ കേള്‍ക്കതക്ക രീതിയില്‍ വിനു അത് പറയുമ്പോള്‍ വേഗത്തില്‍ നടന്നിരുന്ന അവളുടെ കാലുകള്‍ നിശ്ചലം ആയി…അവള്‍ അവനെ തിരിഞു നോക്കി..
“നോക്കണ്ട …നിന്‍റെ സ്ഥാനത് ഞാന്‍ ആണെങ്കിലും ഇത് ആരോടും പറയില്ല…നിന്നെ ദേഹോപദ്രവം ചെയ്തും നിന്‍റെ കുഞ്ഞിനെ കൊല്ലും എന്ന് ആയപ്പോള്‍ അല്ലെ നീ അത് ചെയ്യാന്‍ ശിവന്‍ ചേട്ടനെ ഏല്‍പ്പിച്ചത് ..ഞങ്ങള്‍ നല്ല കൂട്ടാണ് അവസാനമായി കുട്ടനെ കൊണ്ട് കാട് കയറും നേരം എന്നോട് പറഞ്ഞിരുന്നു എല്ലാം ശിവന്‍ ചേട്ടന്‍ പക്ഷെ പിന്നീട് ശിവന്‍ ചേട്ടനെയും ഞാന്‍ കണ്ടിട്ടില്ല അത് മാത്രമാണ് എനിക്ക് മനസിലാകാത്തത്”
അത് പറഞ്ഞുകൊണ്ട് വിനു അനിതയുടെ അടുത്തേക്ക് നടന്നു…അനിത കിതക്കുന്നുണ്ടായിരുന്നു..അവള്‍ ചുറ്റും നോക്കി….ആരും തന്നെ ഇല്ല ….അവള്‍ വിനുവിന്‍റെ നേരെ നോക്കി ..
“പേടിക്കണ്ട ഞാന്‍ ആരോടും പറയില്ല പക്ഷെ എനിക്ക് കുറച്ചു സത്യങ്ങള്‍ അറിയണം”
“അങ്ങനെ എല്ലാ അറിയാനും പറയാനും നീ എന്‍റെ കെട്ടിയോന്‍ ഒന്നുമല്ലലോ”
വീണ്ടും അനിതയില്‍ ആ രൗദ്ര ഭാവം നിറഞ്ഞു…
“ഇപ്പോള്‍ അല്ല പക്ഷെ നാളെ ആകുലോ”
“മനസില്‍ ദുരാഗ്രഹങ്ങള്‍ ഒന്നും വേണ്ട “
“ഒരു ദുരാഗ്രഹവും അല്ല …അല്ലങ്കില്‍ ചാടി തുള്ളി എന്നെ കൊല്ലാന്‍ വന്ന നീ എന്തിനാ ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോള്‍ ഒന്നും ചെയ്യാതെ പോയത്…നിന്‍റെ ദേഷ്യവും ഇന്നലത്തെ പ്രകടനവും വച്ചു ഇതുകൂടി കേള്‍ക്കുമ്പോള്‍ എന്നെ കൊല്ലെണ്ടാതാണല്ലോ”
അതിനു പക്ഷെ അനിത മറുപടി പറയാതെ മുഖം താഴ്ത്തി…അതുകണ്ടപ്പോള്‍ പ്രതീക്ഷയുടെ പൊങ്കിരണങ്ങള്‍ വിനുവിനെ പൊതിഞ്ഞു..അവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു..
“നോക്കു അനിത ഞാന്‍ കാര്യമായി പറഞ്ഞതാണ് എനിക്ക് നിന്നെ”