ഹാമിദിക്ക ഇവിടെ വീടുവാങ്ങി വന്നതാണ് മലപ്പുറം ആണ് സ്വദേശം പുള്ളിയെകുറച്ച നാട്ടിൽ അത്ര നല്ലതല്ലാത്ത അഭിപ്രായവും ഉണ്ട് കള്ളക്കടത്തും കുഴല്പണവും ഒക്കെ ആണ് പരിപാടി എന്നൊക്കെയാണ് സംസാരം എന്നാലോ അതൊന്നും നേരിട്ട് കണ്ടവർ ആരും ഇല്ലതാനും അതുകൊണ്ട് തന്നെ ആരും പുള്ളിയുടെ മുന്നിൽ നിന്നും ആരും അതേപ്പറ്റി അങ്ങനെ ഒന്നും പറയാറില്ല
ഹാമിദിക്കയുടെ വണ്ടി സർവീസിനു കൊടുത്തിരിക്കുകയാണ് അപ്പൊ പുള്ളിക്ക് കോച്ചിവരെ പോകാൻ ഒരു കാർ വേണം അതുപോലെ തന്നെ ഞങ്ങളിൽ ആരെങ്കിലും കൂടെ പോകുകയും വേണം ഫുൾ ചിലവ് പുള്ളി നോക്കിക്കോളും കൂട്ടത്തിൽ ഒരുത്തനും പക്ഷെ പുള്ളിയോടൊപ്പം പോകാൻ ഉള്ള ധൈര്യം മാത്രം ഇല്ല കാരണം നാട്ടിലെ സംസാരം തന്നെ
നന്നായി വണ്ടി ഓടിക്കാൻ അറിയുന്നത് കൊണ്ടും സെയിൽസ് consultant ആയതുകൊണ്ട് എപ്പോഴും എന്റെ കയ്യിൽ വണ്ടി ഉണ്ടാവുമായിരുന്നു അതുകൊണ്ട് തന്നെ ഹാരിസ് തന്നെ അതിൽ കുടുങ്ങി
അങ്ങനെ മനസ്സില്ല മനസോടെ അവർ യാത്രയായി പക്ഷെ ആ യാത്ര അദ്ദേഹത്തെ കുറിച്ചുള്ള ഹാരിസിന്റെ മുഴുവൻ മുൻവിധികളും പൊടിച്ചുകളഞ്ഞു കാരണം അത്രയ്ക്കും നല്ല മനുഷ്യൻ എല്ലാരീതിയിലും ന്യായമായി മാത്രം ഇടപെടുന്ന ഒരു വ്യക്തി ഒന്നിലും മറകളില്ല നേരേവാ നേരിപ്പോ നയം പടച്ചോനെ ഇയാളെകുറിച്ചാണോ നാട്ടുകാർ തെണ്ടികൾ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നെ ഹാരിസിന് അവനോട് തന്നെ പുച്ഛം തോന്നി
ഇക്കാക്ക് കൊച്ചിയിൽ കുറച്ച് പ്ലോട്ട് ഉണ്ട് അതിപ്പോ കച്ചവടം ചെയ്യാൻ വേണ്ടിയാണു പോവുന്നത് സംഭവം ചെറിയ കച്ചവടം ഒന്നുമല്ല എന്തോ വലിയ ബിസിനസ് ആണ്
കേട്ടോടാ ഹരിസേ ഞാൻ പണ്ട് 30കോടിക്ക് വാങ്ങിയ പ്ലോട്ട് ആണ് ഇത് ഇപ്പൊ അതിനു മതിപ്പു വില തന്നെ വേണം 75കോടി ഇതിപ്പോ ഇവന്മാർ 90കോടി ആണ് പറയുന്നത് അതാ കൊടുക്കാം എന്ന് കരുതിയത്