പടച്ചോനെ 90കൊടിയോ ഹാരിസ് ഞെട്ടിപോയി അത്ഭുതത്തോടെ ഇക്കയെ തിരിഞ്ഞു നോക്കി പടച്ചോനെ ഇത്ര വലിയ ആസ്തി ഉള്ള മനുഷ്യൻ ആണോ ഇയാൾ എന്നിട്ട് എന്നെപോലെ ഒരുത്തന്റെ കൂടെ ഒരുമടിയും കൂടാതെ വന്നിരിക്കുന്നു ഞങ്ങൾ പിന്നെ പെട്ടെന്ന് തന്നെ കൊച്ചിയിൽ എത്തി പാർട്ടിയെ കണ്ടു ഇക്ക മുഴുവൻ പൈസയും കറക്റ്റ് ആയിത്തന്നെ പേപ്പറിൽ കാണിച്ചിരിക്കുന്നു എല്ലാം pure വൈറ്റ് മണി തന്നെ വേണം എന്ന് അവരോടു പറയുന്നത് കേട്ടു പടച്ചോനെ ഇയാൾ പിന്നെയും എന്നെ തോല്പിക്കുന്നല്ലോ 90കോടി രൂപയും tax കൊടുത്തു സ്വന്തമാക്കുന്നു ഇയാൾ ആണോ കുഴൽപ്പണം കടത്തുന്നു എന്ന് പറയുന്നേ
അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ തിരിച്ചെത്തി ഞാൻ ഇക്കയോട് യാത്ര പറഞ്ഞു വന്നു
അവിടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹാമിദ് ഹാരിസിനെ വിളിപ്പിച്ചു
ആ എടാ അന്ന് ഞങ്ങൾ പോയ ഡീൽ ഇല്ലേ അതിന്റെ പൈസ വന്നു നിന്റെ ഷെയർ തരാൻ വിളിപ്പിച്ചതാ
അതിനു എനിക്ക് അതിൽ പങ്കൊന്നും ഇല്ലല്ലോ ഹാരിസ് ചോതിച്ചു
അതല്ലെടാ ഈ നാട്ടുകാർ മുഴുവൻ പറയുന്നത് ഞാൻ കള്ളക്കടത്തും കുഴല്പണവും ആണെന്നാണ് നീ തന്നെ എത്ര തവണ കേട്ടിട്ടുണ്ടാവും അതു എന്നിട്ടും അന്ന് നീ എന്റെ കൂടെ വന്നു നീ കൂടെ കാരണം അല്ലേടാഅപ്പൊ ഡീൽ നടന്നെ അപ്പൊ നിനക്കൊരു പങ്കു അതു നിന്റെ അവകാശം ആണ് പിന്നെ ഇത് ന്യായമുള്ള പണമാണ് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഇത് വാങ്ങുന്നത് കൊണ്ട് നിനക്ക് ജീവിതത്തിൽ എവിടെയും പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല കാരണം ഇത് സത്യം ഉള്ള പണമാണ്
ഹാരിസ് അവിടെ ഒന്നും പറയാതെ നിന്നു
അതിനല്ല ഞാൻ നിന്നെ വിളിപ്പിച്ചത് ഇത് തരാൻ ആണ് ഹാമിദ് ചെക്ക് ഹാരിസിന് നീട്ടി
വല്ല 10000രൂപയും ആയിരിക്കും എന്ന് കരുതി വാങ്ങിയ ഹാരിസ് അതിൽ എയ്തിയിരിക്കുന്ന തുക കണ്ടു ഞെട്ടിപ്പോയി 2കോടി രൂപയുടെ ചെക്ക് പടച്ചോനെ
ഹാരിസ് ഞെട്ടി ഇക്കയെ നോക്കി
അതേടാ അതു നിനക്ക് തന്നെ ആണ് അതുപിന്നെ ഒരു മുദ്രപേപ്പർ ആണ് ഇതിൽ ഞാൻ നിന്റെ കമ്മീഷൻ പറ്റി എയ്തിയിട്ടുണ്ട് ഇതില്ലാതെ നിയമപരമായി നിനക്ക് ഈ പണം നിന്റെ അക്കൗണ്ടിൽ എത്തിക്കാൻ പറ്റില്ല