ടാക്സി കസ്റ്റമാരെയും കൊണ്ട് തിരിച്ചു പോകുന്ന വഴിയാണിത് കാറിൽ നിന്നും ബോണറ്റ് തുറന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് പരിശോധിക്കുകയാണ് ഡ്രൈവർ ഹബീബ് ഹബീബിനോട് ചേർന്നു ഇനിയെന്ത് എന്ന് ആലോചിച്ചു ടെന്ഷനോടെ നിൽക്കുകയാണ് അനവർ ഈ വഴിയിൽ കുടുങ്ങിയതല്ല ഈ ആളൊഴിഞ്ഞ റോഡിൽ 5പെൺകുട്ടികളുമായി കുടുങ്ങി പോയ ടെൻഷനിൽ ആണ് അദ്ദേഹം അദ്ദേഹത്തിന്റെ ജേഷ്ഠന്റെ മക്കളാണ് 5ഉം
മൂത്തത് ഫാത്തിമ 28വയസ്സ്, അടുത്തത് കദീജ 21വയസ്സ്, ആയിഷ19, ആമിന16, അസ്ന13വയസ്സ്
ഫാത്തിമയാണ് മൂത്തത് ഉപ്പയുടെ ആദ്യഭാര്യയിൽ ഉള്ളതാണ് ഫാത്തിമ ജനിച്ചു വളരെ പെട്ടന്ന് തന്നെ ഉമ്മ യാത്രയായി പിന്നെ ഫാത്തിമക്ക് ജീവിതം അത്ര സുഖകരം അല്ലായിരുന്നു ഉപ്പ രണ്ടാമത്തെ വിവാഹം കയിച്ച രണ്ടാന്നുമ്മ ഫാത്തിമയോട് ഒരു വീട്ടുജോലിക്കാരിയെ പോലെ പെരുമാറി ആദ്യമൊക്കെ ഉപ്പയുള്ളപ്പോൾ ഉമ്മ നല്ലവണ്ണം ആയിരുന്നു പോകെപ്പോക ഉപ്പയും ഫാത്തിമയെ മറന്നു അസ്ന ജനിച്ചു അതികം വൈകാതെ തന്നെ ഉപ്പ പോയി പെങ്ങള്മാരെ നാലിനേയും ഫാത്തിമയായിരുന്നു നോക്കിയിരുന്നത് ചെറുപ്പം മുതൽ തന്നെ അതുകൊണ്ട് തന്നെ അവർക്കെല്ലാം ഫാത്തിമ അമ്മയേക്കാൾ വലിയ സ്ഥാനം കൈവരിച്ചു പക്ഷെ ഉമ്മാക്ക് മാത്രം ഫാത്തിമ എന്നും ഒരു അധികപ്പറ്റായി ഉപ്പ പോയ അന്നുമുതൽ പലയിടത്തും വീട്ടുജോലിക്ക് പോയാണ് ഫാത്തിമ വീടും തന്റെ പഠിപ്പും പെങ്ങള്മാരുടെ പഠിപ്പും നോക്കിയിരുന്നത് അങ്ങനെ തന്റെ 18ആം വയസ്സിൽ ഫാത്തിമ ഉമ്മ കണ്ടെത്തിയ ഒരുത്തന്റെ മുന്നിൽ തലകുനിക്കേണ്ടി വന്നു പിന്നെ അങ്ങോട്ട് കരയാത്ത ഒറ്റ ദിവസം പോലും ഫാത്തിമയുടെ ജീവിതത്തിൽ ഇല്ലായിരുന്നു ഒന്നും വേണ്ടെന്നു പറഞ്ഞു വന്നവർക്കു അവരെ പറ്റി ഒന്നും അന്വേഷിച്ചു നോക്കാതെ തന്നെ ഉമ്മ അവളെ കെട്ടിച്ചു കൊടുത്തതിന്റെ ഫലം അവൾ ദിവസവും അനുഭവിച്ചു അയാൾ പ്രായം കൊണ്ടും സ്വഭാവം കൊണ്ടും ഫാത്തിമക്ക് ഒട്ടും ചേരില്ലായിരുന്നു പിന്നെ നല്ല മദ്യപാനിയും 10വർഷം അയാളെ ഫാത്തിമക്ക് സഹിക്കേണ്ടി വന്നു ശേഷം പിന്നെ കരളിന് ബാധിച്ച രോഗം അയാളെ കൊണ്ടുപോയി പിന്നെ അതികം വൈകാതെ തന്നെ ഉമ്മയും പോയി പിന്നെ എല്ലാം ഫാത്തിമ തന്നെ നോക്കി വീടും പെങ്ങള്മാരുടെ പഠിപ്പും തന്റെ രണ്ടുമക്കളെയും എല്ലാം ഒറ്റയ്ക്ക് നോക്കി എളാപ്പ സഹായിക്കുമെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് അതൊന്നു അത്ര എളുപ്പമല്ലായിരുന്നു
ഇതിപ്പോ ആയിഷയുടെ മെഡിക്കൽ എൻട്രൻസ് എക്സാം ഇവിടെയാണ് സെന്റർ കിട്ടിയത്