അതുകൊണ്ടാണ് ഈ യാത്ര എൻട്രൻസ് കിട്ടിയാലും അവളെ തന്നെ കൊണ്ട് പഠിപ്പിക്കാൻ ആവില്ലെന്ന് ഫാത്തിമക്ക് അറിയാം എങ്കിലും ആയിഷയുടെ സന്തോഷത്തിനു വേണ്ടിയാണ് ഈ യാത്ര പിന്നെ പെങ്ങള്മാരെ തനിച്ചു അവിടെ നിർത്താനും പറ്റാത്തത് കൊണ്ടാണ് എല്ലാരും ഒരുമിച്ചു വന്നത് പക്ഷെ ഇതിപ്പോ ഇവിടെ വണ്ടി നിന്നുപോയപ്പോ ശെരിക്കും ഭയന്നിരിക്കുകയാണ് എല്ലാരും ഒന്നാമത് ആളൊഴിഞ്ഞ ഒരു റോഡ് പിന്നെ ഇവിടെ അടുത്തെവിടെയെങ്കിൽം മുറി എടുക്കണമെങ്കിൽ തന്നെ കയ്യിൽ ഉള്ളത് അതിനൊന്നും തികയുകയും ഇല്ല വണ്ടി ഒന്നു സെരിയായി കിട്ടാൻ പടച്ചോനോട് പ്രാര്ഥിച്ചിരിക്കുകയാണ് ഫാത്തിമ ഇളയമകൾ മർവ ഒന്നും അറിയാതെ മടിയിൽ കിടന്നു ഉറങ്ങുന്നു അവൾക്കിപ്പോ 3വയസ് മൂത്തവൾ സഫ 6വയസ്സ് മുന്നിൽ അസ്‌നയോടൊപ്പമുണ്ട്
അതുവഴി പാസ്സ് ചെയ്ത ഹാരിസ് കോഴിക്കോട് രെജിസ്ട്രേഷൻ വണ്ടി കണ്ടാണ് കുറച്ച് അകലം പാലിച്ചു വണ്ടി നിർത്തിയത് എന്നിട്ട് കുറച്ചു പുറകെ നിന്നും എന്താണ് പ്രശ്നം എന്ന് നിരീക്ഷിക്കുകയാണ് കാലം വല്ലാത്തതാണ് അങ്ങനെ പെട്ടെന്ന് പോയി ഒന്നും ചെയ്യാൻ പറ്റില്ല കാരണം അവർ വല്ല കുഴപ്പക്കാരും ആണെകിൽ ഇങ്ങോട്ട് പണി കിട്ടും വണ്ടിയിൽ നിന്നും നോക്കി കൊണ്ടു തന്നെ ഹാരിസ് തന്റെ കൈ സീറ്റിന്റെ അടിയിലേക്ക് പായിച്ചു കൈ താൻ യാത്രയിൽ കരുതാറുള്ള കൈ തോക്കിൽ തടഞ്ഞു ഹാരിസ് എപ്പോഴും ദൂരയാത്ര പോകുമ്പോൾ തോക്ക് കരുതാറുണ്ട് ലൈസൻസ് ഉള്ളത് കൊണ്ടു കൊണ്ടുനടന്നതിനു നിരോധനങ്ങൾ ഇല്ല പിന്നെ ഇത്രയും വലിയ യാത്ര ഒറ്റയ്ക്ക് ഇതാദ്യമായിട്ടാണ് കാരണം എപ്പോഴും തന്നോടൊപ്പം അട്ടപോലെ പാട്ടിനിൽക്കുന്ന എന്റെ ചങ്ക് ഇപ്പൊ ഈ യാത്രയിൽ എന്നോടൊപ്പം ഇല്ല എന്റെ സ്വന്തം ചങ്ക് സറീർ അവന്റെ വൈഫിനു ഇത് 9ആം മാസമാണ് അതുകൊണ്ട് അവനു വരാൻ പറ്റിയില്ല എനിക്ക് ഇത് ഒഴിച്ചുകൂടാൻ ആവാത്ത ട്രിപ്പ് ആയതുകൊണ്ട് വരാതെ വേറെ വഴിയില്ലായിരുന്നു