എന്തായാലും ഇപ്പൊ ഇങ്ങനെ ആയതു കണ്ടില്ലേ ഞാൻ ഈ വഴി വന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്തേനെ ഈ പെൺകുട്ടികളെയും കൊണ്ട്
അപ്പോഴാണ് ഹാരിസ് തന്റെ arm റെസ്റ്റിൽ ഇരിക്കുന്ന നൗറിയെ കാണുന്നത്
ഇതാരാ ഈ സുന്ദരി കുട്ടി ഹാരിസ് നൗറിയോടു ചോദിച്ചു
ന്റെ പേര് നൗറിൻ അവൾ ഉത്തരം കൊടുത്തു
ആ മിടുക്കിയാണല്ലോ കാന്താരി അപ്പൊ നൗറി എന്ന് വിളിക്കാം അല്ലെ
ന്നെ അല്ലേലും എല്ലാരും നൗറി എന്നുതന്നെ ആണ് വിളിക്കുന്നത്
അതു ഇക്കാക്കക്കു അറിയൂല്ലല്ലോ
നൗറി ഇപ്പൊ എത്രയില
ഞാൻ ഇപ്പൊ 1അംക്ലാസ്സിൽ ആണ് പഠിക്കുന്നെ
അങ്ങനെ ഞങ്ങൾ 1മണിക്കൂർ കൂടി യാത്ര ചെയ്തപ്പോ ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടു ഹാരിസ് അങ്ങോട്ട് വണ്ടി ഓടിച്ചു കയറ്റി
വലിയ ഒരു ഹോട്ടൽ ആണ് അൻവർ ഒന്ന് ഞെട്ടി ഇനി ഇപ്പൊ ഇവിടെഎങ്ങാനും താമസിക്കേണ്ടി വന്നാൽ താൻ കയ്യിൽ കരുതിയിട്ടുള്ള പണം മതിയാവാതെ വരുമല്ലോ എന്നോർത്ത് അദ്ദേഹം വിഷമത്തിൽ ആയി
ഇന്നു നമുക്ക് എല്ലാർക്കും കഴിഞ്ഞിട്ട് രാവിലെ ഭക്ഷണം കഴിച്ചിട്ടു പോകാം ഹാരിസ് പറഞ്ഞു
അൻവർ മറുത്തൊന്നും പറയാൻ പറ്റിയില്ല അയാൾ പേടിച്ചു കൊണ്ടുതന്നെ വണ്ടിയിൽ നിന്നും ഇറങ്ങി ഫാത്തിമയും അനിയത്തിമാരും പെട്ടികൾ എടുത്തുകൊണ്ടു പിറകെയും ഇറങ്ങി
ഹാരിസ് നടന്നു റിസപ്ഷൻ എത്തി കൂടെ നൗറിയും ഉണ്ടായിരുന്നു അവർ വരുന്നവഴിയിൽ നല്ല കൂട്ടായി ഇപ്പൊ ഒരുമിച്ചാണ് നടത്തം
ഹാരിസ് സ്ഥിരമായി തങ്ങാറുള്ള ഹോട്ടൽ ആണത് അതുകൊണ്ട് തന്നെ ഹാരിസ് അവിടെ ഉള്ളവർക്കെല്ലാം പരിചിതൻ ആയിരുന്നു