“കുഞ്ഞോ…..സുനീർ ……സുനീർ സാബ്….അത് മതി…കുഞ്ഞും കുട്ടിയുമൊക്കെ അങ്ങ് നാട്ടിൽ മറന്നേര്…ഇവിടെ വേണ്ടാ…..
സൂരജ് വല്ലാണ്ടായി…..ദൈവമേ…..ഇവൻ……സൂരജ് അപമാനഭാരത്തിൽ മുഖം കുനിച്ചു….സുനീർ ഓഫീസ് റൂം ലക്ഷ്യമാക്കി നീങ്ങി…..
അരമണിക്കൂർ കഴിഞ്ഞപ്പോൾ അറബിക്കുപ്പായവും തലയിൽ കെട്ടുമായി ഒരാൾ വന്നു…..ഒപ്പം ഒരു മലയാളി എന്ന് തോന്നുന്ന ചെറുപ്പക്കാരൻ….പൊതുവെ കച്ചവടം പകൽ കുറവായതിനാൽ എല്ലാവരും അയാളെ കണ്ടു കൊണ്ട് വിഷ് ചെയ്തു…..”അസ്സലാമു അലൈക്കും സാർ….
“വാ അലൈകുമുസ്സലാം…….കമോൺ മിസ്റ്റർ നവാസ്….കൂടെയുള്ള ആളുമായി മുകളിലേക്ക് പോകാൻ നേരം…..അയാൾ കണ്ടു സൂരജിനെ……”ഇധ്ലാക് അന്ത സൂരജ്….(അപ്പോൾ നീയാണല്ലേ സൂരജ്)
സൂരജിനൊന്നും മനസ്സിലായില്ല…..
“ഓ സോറി അന്ത ന്യൂ…ജദീദ് ഐ ഫൊർഗെറ്…ലേൺ അറബിക്….ഒകെ….
സൂരജ് തലയാട്ടി….അവർ നേരെ ഓഫീസ് റൂമിലേക്ക് പോയി…….
“സുനീരും ഖതാനിയും നവാസും കൂടി കോൺഫറൻസ് റൂമിൽ കയറി…..
ഖത്താനി നവാസിനെ സുനീറിനു ഇൻട്രൊഡ്യൂസ് ചെയ്തു…..(അറബിയിലാണ് അത് വായിക്കാനുള്ള സൗകര്യത്തിനു മലയാളത്തിലാക്കുന്നു)
ഇത് നവാസ്….ദുബായിയിലാണ്….ഇന്ന് എത്തിയതേ ഉള്ളൂ….നമ്മുടെ ദുബായി ബിസിനസ്സിനെകുറിച്ചു ചർച്ച ചെയ്യുവാനാണ് വന്നത്…
“ഹാലോ….ഞാൻ സുനീർ…..നാട്ടിലെവിടെയാ….സുനീർ ഷേഖ് ഹാൻഡ് നൽകികൊണ്ട് പറഞ്ഞു
“ഞാൻ എറണാകുളമായിരുന്നു….ഇപ്പോൾ കോഴിക്കോടാണ് …
“എറണാകുളത് എവിടെ? സുനീർ ചോദിച്ചു…