“ഏയ് വേണ്ട..നീ കിടന്നോ..ഇരിക്ക് വാസൂ” പൌലോസ് പറഞ്ഞു. പൌലോസും വാസുവും അവന്റെ അരികിലായി കസേരകളില്‍ ഇരുന്നു.
“എന്ത് പറ്റി കൈയ്ക്ക്” ഷാജി വാസുവിനോട് ചോദിച്ചു.
“ഒരു ചെറിയ മുറിവ്” വാസു പുഞ്ചിരിച്ചു.
“എങ്ങനെയുണ്ട് ഷാജി? വേദനയ്ക്ക് കുറവുണ്ടോ?” പൌലോസ് ചോദിച്ചു.
“നടു നിവര്‍ക്കാന്‍ വയ്യ സാറേ..ഞാന്‍ പുറം അടിച്ചല്ലേ വീണത്..ഒരാഴ്ച എങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്” അവന്‍ പറഞ്ഞു.
“ഒരു നാഷണല്‍ പെര്‍മിറ്റ് ട്രക്ക് വന്നിടിച്ചിട്ട് ചാകാത്ത നീ എനിക്കൊരു അത്ഭുതമാണ്..നിന്റെ ഒരെല്ല് പോലും ബാക്കി കിട്ടേണ്ടതല്ല..ആ ബൈക്ക് കണ്ടാല്‍ നീ ഞെട്ടും..തവിടുപൊടിയായി അത്” പൌലോസ് ചെറുചിരിയോടെ പറഞ്ഞു.
“എന്താണ് സര്‍..എന്താണ് പ്രശ്നം..” വാസു കാര്യം അതുവരെ അറിഞ്ഞിരുന്നില്ല.
“ഡോണയെപ്പോലും ഞാനീ വിവരം അറിയിച്ചിട്ടില്ല. ആദ്യം നീ, പിന്നെ അവള്‍ എന്ന് കരുതി. ഇത്ര നാളും ഡെവിള്‍സിനെ ആത്മാര്‍ഥമായി സേവിച്ചതിന് അവര്‍ ഇവന് നല്‍കിയ പ്രതിഫലമാണ് ഇത്….ഇവനും ഇവന്റെ മകളും ഒരു ട്രക്കിന്റെ ടയറുകളുടെ അടിയില്‍ ചതഞ്ഞരഞ്ഞു ചാകേണ്ടാതയിരുന്നു..പക്ഷെ ഇവര്‍ എങ്ങനെ രക്ഷപെട്ടു എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്..” പൌലോസിന്റെ വാക്കുകള്‍ വാസുവിനെ ഞെട്ടിച്ചു.
“സര്‍..സഫിയ മോള്‍ക്ക് അപകടം പറ്റി എന്നാണോ അങ്ങ് പറയുന്നത്?” ഞെട്ടലോടെ അവന്‍ ചോദിച്ചു.
“അതേടാ..പക്ഷെ ഒരു പോറല്‍ പോലും അവള്‍ക്ക് ഏറ്റില്ല..ദാ ഞാന്‍ കാണുമ്പൊള്‍ ഇവന്‍ ഇങ്ങനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയായിരുന്നു അവളെ..”
ഷാജിയുടെ കണ്ണുകള്‍ ഈറനാകുന്നത് വാസു കണ്ടു.
“ഹോ സാറേ..അവള്‍ക്ക് വല്ലതും പറ്റിയിരുന്നെങ്കില്‍……സത്യമാണല്ലോ സാറെ..അവള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ?”
വാസു ഞെട്ടല്‍ മാറാതെ വീണ്ടും ചോദിച്ചു. ഷാജി ഉറക്കെ കരയുന്നത് കേട്ടു രണ്ടുപേരും അവനെ നോക്കി.
മൃഗം 27 [Master]
Posted by