അവള്‍ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടു സക്കീര്‍ പറഞ്ഞു. അവള്‍ അത് കേട്ടോ എന്ന് തന്നെ സംശയമാണ്. പുറത്തിറങ്ങിയ സഫിയ അല്പം അകലെ നിന്നും വന്നുകൊണ്ടിരുന്ന ബൈക്കിലേക്ക് നോക്കി. എന്നും പ്രതീക്ഷ തെറ്റിയിരുന്ന അവള്‍ക്ക് പക്ഷെ ഇന്ന് അത് തെറ്റിയിരുന്നില്ല. വാസുവിനെ കണ്ട സഫിയ തുള്ളിച്ചാടി.
“ഹായ് വാസുമാമന്‍ വന്നെ..”
എന്ന് പറഞ്ഞുകൊണ്ട് അവള്‍ ബൈക്കിനു നേരെ ഓടി. അപ്പോഴേക്കും വാസു അടുത്തെത്തിക്കഴിഞ്ഞിരുന്നു. തന്റെ അരികിലേക്ക് ഓടിയണഞ്ഞ സഫിയയെ ബൈക്ക് നിര്‍ത്തി അവന്‍ വാരിയെടുത്ത് ആവേശത്തോടെ ചുംബിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു സഫിയ കൌതുകത്തോടെ അവനെ നോക്കി.
“മാമന്‍ എന്തിനാ കരയുന്നത്..ആരേലും വഴക്ക് പറഞ്ഞോ? നമുക്ക് അവനെ ഉപ്പൂപ്പാനെക്കൊണ്ട് നല്ല ഇടി കൊടുപ്പിക്കാം”
അവന്റെ കവിളില്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. വാസു അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുനീര്‍ ഒഴുക്കി. രംഗം കണ്ടുകൊണ്ടിരുന്ന സക്കീറിന്റെ മനസും ആര്‍ദ്രമായി. സഫിയയുടെ ഉമ്മയും ഷാജിയുടെ ഉമ്മയും വെളിയിലേക്ക് വന്ന് നോക്കി.
“എന്റെ പൊന്നുമോളെ..നിനക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ?” വാസു മെല്ലെ കൈ അയച്ച് അവളുടെ കവിളില്‍ ചുംബിച്ചുകൊണ്ട് ചോദിച്ചു.
“യ്യോ മാമാ..അറ്യോ..ഒരു മുട്ടന്‍ ലോറി എന്നേം വാപ്പച്ചിയേം വന്നിടിച്ചു. എന്റെ വാപ്പച്ചി എന്തിയെ മാമാ..എനിക്ക് വാപ്പച്ചിയെ കാണണം…” സഫിയ ചിണുങ്ങി.
വാസു അവളെ നിലത്ത് നിര്‍ത്തിയ ശേഷം ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് താഴെ ഇറങ്ങി. വീണ്ടും അവനവളെ എടുത്ത് വരാന്തയ്ക്ക് അടുത്തേക്ക് ചെന്നു. കണ്ണുകള്‍ തുടയ്ക്കുന്ന സ്ത്രീകളെ നോക്കിയിട്ട് അവന്‍ അവളെ വരാന്തയില്‍ നിര്‍ത്തി.
“പറ മാമാ..എന്റെ വാപ്പച്ചി എന്തിയെ?” സഫിയ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് ചോദിച്ചു.
“മോള്‍ടെ വാപ്പച്ചി ഒരു ജോലിക്ക് പോയിരിക്കുവാ..വരും..കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വാപ്പച്ചി വരും” അവന്‍ പറഞ്ഞു.
മൃഗം 27 [Master]
Posted by