അനുവാദത്തിനായി 7 [അച്ചു രാജ്]

Posted by

ഫോണ്‍ കട്ട ചെയ്തു പ്രകാശന്‍ മുന്നോട്ടു നടന്നു…
ചടങ്ങുകള്‍ എല്ലാം കഴിഞു …ദിവസങ്ങള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു …പ്രകാശന്‍ ആണ് ചെയ്തത് എന്ന് വിചാരിച്ചു മായയും സ്റ്റെല്ലയും അവനു പാര്‍ട്ടി ഒരുക്കി…വിനു അന്വേഷണം തുടങ്ങി..മാധവന്‍ നായര്‍ വീണ്ടും തീര്‍താടനത്തിനു ആയി പുറപ്പെട്ടു..
അന്ന് രാവിലെ അഞ്ജനയും മരിയയും വിനുവും പ്രകാശനും ഒരുമിച്ചാണ് ഇറങ്ങിയത്‌.,..പ്രകാശന്‍ ആണ് വണ്ടി ഓടിക്കുന്നത്…ഫോണ്‍ ആരും കാണാതെ മായയുടെ നമ്പറിലേക്ക് ടൈയല്‍ ചെയ്തു പോക്കെറ്റില്‍ വച്ചു പ്രകാശന്‍..
വണ്ടി മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു…റോഡില്‍ കുറുകെ വീണുകിടക്കുന്ന മരം കണ്ടു കൊണ്ടാണ് പ്രകാശന്‍ വണ്ടി ഒരു ഇടുങ്ങിയ വഴിയിലൂടെ ഓടിച്ചത്..ലാപ്പില്‍ എന്തൊക്കെയോ ചെയ്യുകയാണ് മരിയ….പുറകിലെ സീറ്റില്‍ വിനുവിന്‍റെ നെഞ്ചില്‍ ചാരി കിടക്കുകയാണ് അഞ്ജന…വിനു പുറത്തേക്കു നോക്കി ഇരിക്കുന്നു..
പെട്ടന്ന് വണ്ടി വെട്ടിച്ചുകൊണ്ട് ഒരു പഴയ ബിലിടിങ്ങിലേക്ക് കയറ്റി നിര്‍ത്തി പ്രകാശന്‍ വേഗത്തില്‍ അവിടെ നിന്നും ഡോര്‍ തുറന്നു ഇറങ്ങി ഓടി…വിനു പെട്ടന്ന് തന്നെ ആരും പുറത്തു ഇറങ്ങരുത് എന്ന് പറഞ്ഞു പുറത്തെക്കിറങ്ങിയപ്പോളെക്കും ഒരുപാട് ഗുണ്ടകള്‍ അവനെ വളഞ്ഞു…
അവര്‍ കാറില്‍ നിന്നും ബലമായി അന്ജനയെയും മരിയയെയും വലിച്ചു പുറത്തിറക്കി…വിനു ചുറ്റും നോക്കി….ഒത്ത തടിയുള്ള ഭീമാകാരമായ ഗുണ്ടകള്‍…ഒന്നും ചെയാന്‍ ആകാത്ത പോലെ വിനുവിനെ വളഞ്ഞു വച്ചിരിക്കുന്നു…
മരിയയും അന്ജ്നയും ഭയന്ന് വിറച്ചു കൊണ്ട് വിനുവിന്‍റെ പിന്നില്‍ ഒളിച്ചു…പെട്ടന്ന് കേട്ട കൈയടി ശബ്ദത്തിന്റെ നേരെ എല്ലാവരും നോക്കി…
മായയും പ്രകാശനും സ്റ്റെല്ലയും …കൂടെ മറ്റു ചിലര്‍ കാറിലും ഇരിക്കുന്നു…മായയാണ് കൈകള്‍ അടിക്കുന്നത്..കൃത്യമായി കുഴികള്‍ ഒരുക്കി കാത്തിരുന്ന ശത്രുക്കള്‍ക്ക് മുന്നിലേക്ക്‌ വിനുവും കൂട്ടരും വന്നു വീണതില്‍ ഉള്ള സന്തോഷം അവരുടെ മുഖത്ത് കണ്ടു..
“ഹാ ഇതിപ്പോ ഒരു വെടിക്ക് എല്ലാം കൂടി എന്ന നിലക്കാണല്ലോ പ്രകാശ…ഞാന്‍ വിനുനെ മാത്രം പ്രതീക്ഷിച്ചുള്ള് ഇതിപ്പോ എല്ലാവരും ഉണ്ടല്ലോ..എന്താ വിനു സാറേ..പേടി ആകുന്നുണ്ടോ..പേടിക്കുകയൊന്നും വേണ്ട..ഞാന്‍ പറയുന്നത് നല്ല കുട്ടി ആയി കേട്ടാല്‍ ഒരു പ്രശനവും ഇല്ല”
മായ മുന്നോട്ടു വന്നു അടുത്ത് കണ്ട ജീപ്പിന്റെ ബോണറ്റിനു മുകളില്‍ കയറി ഇരുന്നു.. വിനു പക്ഷെ പതറിയത് പോലുമില്ല അതുപോലെ അവളെ സൂക്ഷമമായി നോക്കുകയും ചെയ്തു..
“ഹാ ഇങ്ങനെ എന്നെ നോക്കാതെ വിനു സാറേ എനിക്ക് പേടിയാകും…”
അത് പറഞ്ഞു പൊട്ടി ചിരിച്ചുകൊണ്ട് മായ വിനുവിനെയും മറ്റുള്ളവരെയും മാറി മാറി നോക്കി…അവളുടെ മുഖാഭാവം പൊടുന്നനെ മാറി ദേഷ്യമായി ..
“വിനു സാറേ എനിക്ക് തീരെ സമയമില്ല ..പക്ഷെ ഒന്ന് പറയാം ഉപദ്രവം എനിക്കിഷ്ട്ടമില്ലാത്ത കാര്യമാണ് അതുകൊണ്ട് തന്നെ..വേഗം എല്ലാം അങ്ങ് ശെരി ആക്കിയാല്‍ നമുക്കങ്ങു പോകാം..എന്ത് പറയുന്നു”

Leave a Reply

Your email address will not be published. Required fields are marked *