കൊണ്ട് പോയത്..അവിടെ വച്ചു നിന്‍റെ മുന്നില്‍ മനപൂര്‍വമാണ് ഞാന്‍ അഞ്ജനയെ കേട്ടിപിടിച്ചത് എല്ലാം..അത് നിന്നില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഞാന്‍ വായിച്ചറിഞ്ഞതാണ് മരിയ….ഔസേപ്പച്ചന്റെ മരണത്തില്‍ പോലിസ് നട്ടം തിരിഞ്ഞപ്പോള്‍ പക്ഷെ ഞാന്‍ പോയതു ശെരിയായ വഴിയിലാണ്…വ്യക്തമായ അഡ്രെസ്സ് ഇല്ലാത്ത ഔസേപ്പച്ചന്റെ ഫോണിലേക്ക് വന്ന ലാസ്റ്റ് കാള്‍ തപ്പി പോലിസങ്ങു മുംബൈ വരെ പോയപ്പോള്‍ സെക്യുരിറ്റി റീസണിന്റെ പേരില്‍ നിനക്ക് ഞാന്‍ എടുത്ത തന നിന്‍റെ പേര്‍സണല്‍ നമ്പര്‍ ഈ ലോകത്ത് എനിക്ക് മാത്രമേ അറിയൂ മരിയ…അവിടെ നിനക്ക് പിഴച്ചു …എന്നെ സ്നേഹിച്ച നീ പക്ഷെ എന്നെ തന്നെ”
മരിയ പൊട്ടി കരഞ്ഞു…അഞ്ജന മാറി നിന്നു…മായയും പ്രകാശനേയും കൂടെ ഉണ്ടായിരുന്നവര്‍ വീണ്ടും പിടിച്ചു കെട്ടിയിട്ടു..അവര്‍ പോലീസിനു ഫോണ്‍ ചെയ്തു…വിനു മരിയയുടെ അടുത്തേക് ചെന്നു…മുഖം പൊത്തി കരയുന്ന അവളെ അവനാ കൈകള്‍ മാറ്റി അവളുടെ മുഖം കൈകളില്‍ കോരിയെടുത്തു ..
“എന്ത് പറ്റി മരിയ നിനക്ക്..ഞാന്‍ നിന്നോട് ഒരായിരം തവണ ആവര്‍ത്തിച്ചതല്ലേ..എനിക്ക് കഴിയില്ല കഴിയില്ല എന്ന്.നിനക്ക് പിന്നെ എവിടെയാടോ പിഴച്ചത്..”
മരിയ കരഞ്ഞു കൊണ്ട് വിനുവിനെ നോക്കി….ഒരു നിമിഷം അവളുടെ കണ്ണില്‍ അവനോടുള്ള സ്നേഹം നിറഞ്ഞു വന്നു..വിനുവിന്‍റെ കൈയില്‍ നിന്നു അവള്‍ തോക്ക് തട്ടി പറിച്ചു…സോഫിയ ആ ഒരു ഉദ്യമത്തില്‍ അല്‍പ്പം ദൂരേക്ക് വീണു…വീണ്ടും ഓടി വന്ന സോഫിയ അവള്‍ക്കു നേരെ തോക്ക് ചൂണ്ടി….
മരിയ പക്ഷെ അവളുടെ കൈയിലെ തോക്ക് അവളുടെ തന്നെ തലയിലേക്ക് വച്ചു..
“മരിയ”
“ഇല്ല വിനു..നിന്‍റെ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ പേറി നാലഴിക്കുള്ളില്‍ ജീവിക്കാന്‍ എനിക്ക് വയ്യ…നീ വീണ്ടും എന്നെ തോല്‍പ്പിച്ചു വിനു..ഇത്രയൊക്കെ ഞാന്‍ നിന്നോട് ചെയ്തിട്ടും നീ വീണ്ടും എന്നെ…വേണ്ട വിനു…നീ ഇല്ലാത്ത നിന്‍റെ സ്നേഹം ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കണ്ട…അം സോറി ഫോര്‍ എവരിത്തിംഗ് വിനു….എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടവാടോ”
“മരിയ നീ പറയുന്നതു കേള്‍ക്കു..വേണ്ടാത്തതൊന്നും ചെയ്യണ്ട”
“കണ്ടോ ഇതാണ് നീ വിനു..ഇത്രയൊക്കെ ഞാന്‍ ചെയ്തിട്ടും നീ വീണ്ടും പറയുന്നത് കേട്ടില്ലേ..എന്തിനാ വിനു….അഞ്ജന…എന്നോട് ക്ഷേമിചെക്കെടോ…”
അത് പറഞ്ഞും തീരും മുന്നേ മരിയ നിറയൊഴിച്ചു…വിനുവിനോടുള്ള എല്ലാ സ്നേഹവും മനസ്സില്‍ പേറി കൊണ്ട് അവള്‍ താഴേക്കു വീണു..വിനു അവളെ താങ്ങി എടുത്തു…അടയാതെ കിടന്ന ആ കണ്ണുകള്‍ അവനോടു അപ്പോളും പറഞ്ഞു..വിനു ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു …
———————-
ദിവസങ്ങള്‍ വീണ്ടും പൊഴിഞ്ഞു വീണു….അന്ന് വിനുവിന്‍റെ പിറന്നാള്‍ ആയിരുന്നു,…
അനുവാദത്തിനായി 7 [അച്ചു രാജ്]
Posted by