ഞങ്ങള്‍ തീരുമാനിക്കണം. പിന്നെ, അഥവാ നീ പുറത്ത് പോയാലും, ഒരക്ഷരം നീ ഞങ്ങള്‍ക്കെതിരെ ആരോടും പറയില്ല..കാരണം, നിന്റെ കുറെ കഥകള്‍ ക്ലീന്‍ തെളിവോടെ ഞങ്ങളുടെ പക്കലുണ്ട്. രണ്ടു ദിവസം മുന്‍പ് നീ ഹോട്ടല്‍ സീബേഡിലെ ഇരുന്നൂറ്റി നാലാം നമ്പര്‍ മുറിയില്‍ ഒപ്പം കൊണ്ടുപോയ ശ്വേത എന്ന വടക്കേ ഇന്ത്യക്കാരി പെണ്ണ് എന്റെ ഒരു പരിചയക്കാരി ആണ്..അവള്‍ക്ക് നിന്റെ ഭാര്യയെ ഒന്ന് കാണണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു..വേണ്ടി വന്നാല്‍ കാണിക്കാം എന്ന് ഞാനവളോട് പറയുകയും ചെയ്തു. പിന്നെ നമ്മുടെ കോഴിക്കോടുകാരി ആമിന..ഓര്‍മ്മ കാണും…”
പൌലോസ് അവന്റെ കണ്ണിലേക്ക് നോക്കി അവനെ ആക്കുന്ന ചിരിയോടെ പറഞ്ഞു. ഡിക്രൂസിന്റെ മുഖത്ത് ജാള്യതയും പരിഭ്രമവും പരക്കുന്നത് പൌലോസ് ശ്രദ്ധിച്ചു.
“ഓക്കേ..ഓക്കേ..എന്താണ് നിങ്ങള്‍ക്ക് വേണ്ടത്..എന്നെ എന്തിനാണ് ഇങ്ങനെ കെട്ടിവച്ചിരിക്കുന്നത്? ഞാന്‍ ഓടിപ്പോകില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ..” ഡിക്രൂസ് സ്വരം അല്‍പ്പം മയപ്പെടുത്തിയത് എല്ലാവരും ശ്രദ്ധിച്ചു.
“നീ ഈ ഇരുപ്പ് അപ്പോള്‍ വരെ തുടരും; എപ്പോള്‍ വരെ? ഞങ്ങള്‍ക്ക് വേണ്ടത് നിന്നില്‍ നിന്നും കിട്ടുന്ന നിമിഷം വരെ…നൌ ഡോണ..യുവര്‍ ടേണ്‍..” പൌലോസ് ഡോണയെ നോക്കി. അവള്‍ ക്യാമറ എപ്പോഴേ ഡിക്രൂസ് അറിയാതെ പ്രവര്‍ത്തിപ്പിച്ചു വച്ചിരുന്നു.
“മിസ്റ്റര്‍ ഡിക്രൂസ്..ഈ ആളെ നിങ്ങള്‍ അറിയും..ശരിയല്ലേ?” കബീറിന്റെ ഫോട്ടോ കാണിച്ച് അവള്‍ ചോദിച്ചു.
“യെസ് അറിയും”
“ഇയാളുടെ പേര്?”
“കബീര്‍..”
“ഫുള്‍ നെയിം”
“നിങ്ങള്‍ എന്താ കോടതിയിലേത് പോലെ എന്നെ വിസ്തരിക്കുകയാണോ?” ഡിക്രൂസ് അവളുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതെ ചോദിച്ചു.
“ഡാ..ചോദിച്ചതിനു മറുപടി പറയടാ..വെറുതെ കൈ മെനക്കെടുത്തരുത്” പൌലോസ് മുരണ്ടു.
“കബീര്‍ ഇബ്രാഹിം റാവുത്തര്‍” നീരസം ഉള്ളിലൊതുക്കി ഡിക്രൂസ് പറഞ്ഞു.
“ഇയാളും നിങ്ങളും തമ്മില്‍ എങ്ങനെയാണ് പരിചയം?” ഡോണ തുടര്‍ന്നു.
“ഏതോ കേസിന്റെ കാര്യത്തിന് എന്നെ കാണാന്‍ വന്നു..അങ്ങനെ അറിയാം”
“ഏതു കേസ്?”
മൃഗം 28 [Master]
Posted by