അല്ലെ? നീ ഇവിടെ ഇരുന്നുകൊണ്ട് അവകാശവും റൈറ്റും ഒന്നും പറഞ്ഞിട്ട് ഗുണമില്ല. നീ പറയാനുള്ളത് പറയും..പറഞ്ഞില്ലെങ്കില്‍ നീ പിന്നെ പുറംലോകം കാണില്ല.. അക്കാര്യം നിനക്ക് ഉറപ്പിക്കാം. ഒന്നുകില്‍ അറബിക്കടലിലെ മീനുകള്‍ക്ക് നീ ഒരു തീറ്റ ആയി മാറും..അതുമല്ല എങ്കില്‍, ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ രണ്ടു പീസായി നീ കിടക്കും. അതുകൊണ്ട് എത്രയും വേഗം നീ കാര്യങ്ങള്‍ മണിമണി പോലെ പറയുന്നോ, അത്രയും വേഗം നിനക്ക് സ്ഥലം വിടാം. അതല്ല കളിക്കാന്‍ ആണ് ഭാവമെങ്കില്‍, നിന്റെ അണ്ണാക്കില്‍ തുണി തിരുകിയ ശേഷം ഞങ്ങള്‍ പോകും. പിന്നെ രണ്ടു ദിവസം കഴിഞ്ഞേ നീ ഞങ്ങളെ കാണൂ..അതുവരെ നീ ഇവിടെ, ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ ഇരിക്കും…ഉം..ഇനി സംസാരിച്ചോ..എന്തിനാണ് കബീര്‍ നിന്നെ കാണാന്‍ വന്നത്?”
പറഞ്ഞിട്ട് പൌലോസ് വീണ്ടും എഴുന്നേറ്റു. ഡിക്രൂസ് നിസ്സഹായതയോടെ ഡോണയെ നോക്കി.
“ഒരു രക്ഷയും ഇല്ല വക്കീല്‍ സാറേ..പറഞ്ഞോ..അതാണ് ബുദ്ധി” ഡോണ പറഞ്ഞു.
“ഞാന്‍ പറഞ്ഞല്ലോ…” ഡിക്രൂസ് ഒഴിഞ്ഞു മാറാന്‍ വീണ്ടും ശ്രമിച്ചു.
“ഓകെ ഡോണ..അവനെ നിര്‍ബന്ധിക്കണ്ട. അവന് ആലോചിക്കട്ടെ..ആലോചിച്ച് തീരുമാനം എടുക്കുമ്പോഴേക്കും നമുക്ക് വീണ്ടും വരാം..കമോണ്‍..” പൌലോസ് ഡോണയെ വിളിച്ചു.
“ശരി..അപ്പോള്‍ വക്കീല്‍ സാറേ..ഇനി നമുക്ക് മറ്റന്നാള്‍ കാണാം. കുറെ ജോലിത്തിരക്ക് ഉണ്ട്..” അവളും പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“അക്ബര്‍..അവന്റെ അണ്ണാക്കില്‍ ആ ലുങ്കി മൊത്തത്തില്‍ തിരുകി വച്ചേക്ക്..” പൌലോസ് അക്ബറിനെ നോക്കി പറഞ്ഞു.
“ശരി സര്..”
അയാള്‍ മുറിയുടെ മൂലയ്ക്ക് കിടന്നിരുന്ന പഴയ ലുങ്കി എടുത്ത് മെല്ലെ ചുരുട്ടിക്കൊണ്ട് ഡിക്രൂസിനെ സമീപിച്ചു.
“ഏയ്..നോ..നിങ്ങള്‍ പോകരുത്..എന്നെ കെട്ടഴിച്ചു വിടൂ..” ഡിക്രൂസ് പരിഭ്രമത്തോടെ പറഞ്ഞു.
“ഡാ വക്കീലെ..പൌലോസ് സാറിന് വാക്ക് ഒന്നേ ഉള്ളു..നിന്റെ അണ്ണാക്കില്‍ ഞാനീ തുണി കേറ്റി വച്ചാല്‍ പിന്നെ നീ രണ്ടു ദിവസം ഈ ഇരുപ്പ് ഇവിടിരിക്കും..വേണ്ടെങ്കില്‍ പറഞ്ഞോ..നിന്റെ ലാസ്റ്റ് ചാന്‍സ് ഇപ്പോഴാണ്..” അക്ബര്‍ അവന്റെ അടുത്തെത്തി താടിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു.
“മിസ്റ്റര്‍ എസ് ഐ..നിങ്ങള്‍ കാണിക്കുന്നത് ക്രൂരതയാണ്..എന്നെ അഴിച്ചു വിടാന്‍..” ഡിക്രൂസ് പൌലോസിനെ നോക്കി അലറി.
മൃഗം 28 [Master]
Posted by