“അലി സാറിന് ട്രാന്‍സ്ഫര്‍ ആയിരിക്കുകയാണ്. ഡെവിള്‍സിന് യാതൊരു സഹായവും ചെയ്തിട്ടില്ലാത്ത, അവരെ ഏതുവിധേനയും ഒതുക്കണം എന്നാഗ്രഹിക്കുന്ന സാറിനെ അവന്മാര്‍ സ്വാധീനം ഉപയോഗിച്ച് മാറ്റിയതാണ് എന്നാണ് കേള്‍ക്കുന്നത്. പകരം എത്തുന്നത് എഡിസണ്‍ ചാണ്ടി എന്ന ലോക വെറിയനായ ഓഫീസര്‍ ആണ്, ഇപ്പോഴത്തെ കോഴിക്കോട് കമ്മീഷണര്‍..അയാളെ ഒരാള്‍ക്ക് പോലും ഡിപ്പാര്‍ട്ട്മെന്റില്‍ ഇഷ്ടമല്ല. കൈക്കൂലിയും മറ്റു സകല കൊള്ളരുതാഴികകളും ഉള്ള അയാള്‍ക്ക് ഈ അടുത്തിടെ ആണ് പ്രൊമോഷന്‍ കിട്ടി കമ്മീഷണര്‍ ആയത്. ഡെവിള്‍സ് ആണ് അയാളെ ഇങ്ങോട്ട് വരുത്തുന്നതിന്റെ പിന്നില്‍ എന്നാണ് കേള്‍ക്കുന്നത്..അയാള്‍ എത്തിയാല്‍ നമ്മളെ ഈ കേസുമായി മുന്‍പോട്ടു പോകാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഡെവിള്‍സിന് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ വേണ്ടതൊക്കെ അയാള്‍ ചെയ്യുകയും ചെയ്യും. പാവം അലി സാര്‍ ഒരു നല്ല മനുഷ്യനായിരുന്നു..അദ്ദേഹത്തിന്‍റെ പിന്തുണ ഉള്ളത് കൊണ്ടാണ് എനിക്ക് പോലും നിന്നെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ സാധിക്കുന്നത്..” ഇന്ദു ദുഖത്തോടെ പറഞ്ഞു.
ഞെട്ടല്‍ ഉളവാക്കുന്ന ആ വാര്‍ത്ത കേട്ട ഡോണ താടിക്ക് കൈയും കൊടുത്ത് ഇരുന്നുപോയി.
“എന്റെ പപ്പയുടെ ക്ലോസ് ഫ്രണ്ട് ആണ് അലി അങ്കിള്‍..ഛെ..എല്ലാം കുഴയുന്ന ലക്ഷണം ആണല്ലോ ഇന്ദൂ..” അവള്‍ പറഞ്ഞു.
“അതെ..അലി സര്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ പോകും. പുതിയ കമ്മീഷണര്‍ വന്നാല്‍ പൌലോസിനു ട്രാന്‍സ്ഫര്‍ ഉറപ്പാണ്. അതിനു മുന്‍പേ ഈ കേസില്‍ നമ്മളൊരു മുന്നേറ്റം നടത്തിയിരിക്കണം. കബീറിനെ എന്തെങ്കിലും കേസില്‍ കുടുക്കി കസ്റ്റഡിയില്‍ എടുത്താല്‍, അവന്റെ ജീവന്‍ നമുക്ക് സുരക്ഷിതമാക്കാന്‍ പറ്റും. ദ്വിവേദിയുടെ വരവ് അവനെ കൊല്ലാനാണ് എങ്കില്‍, അത് നമ്മള്‍ എത്രയും വേഗം ചെയ്യണം. പക്ഷെ എന്ത് കേസില്‍ അവനെ കുടുക്കും? അതേപോലെ ഡോണ..
മൃഗം 28 [Master]
Posted by