“ഞാന്‍ അക്ബറുമായി ഒന്ന് ആലോചിക്കട്ടെ മാഡം. ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് അവന് നല്ല കുരുട്ടുബുദ്ധി ആണ്. കബീറിനെ പറ്റിയാല്‍ നാളെത്തന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ നോക്കാം. ബട്ട്..ഡോണ..ഇനി ഇവളാണ് അവരുടെ ഉന്നമെങ്കില്‍? വാസുവിന്റെ കാര്യത്തില്‍ എനിക്കത്ര ആശങ്കയില്ല..കാരണം മാഞ്ചിയം നടത്തിയ ഓപ്പറേഷന് ഇവന്റെ ചെറിയ ഒരു കുറവ് നികത്തിയിട്ടുണ്ട്. ഇനി അത്തരമൊരു അബദ്ധം ഇവന് പറ്റില്ല..പക്ഷെ ഇവളുടെ കാര്യം..വാസു പകല്‍ മാത്രമല്ലെ ഉള്ളു അവളുടെ കൂടെ..” പൌലോസ് ആശങ്കയോടെ ഡോണയെയും ഇന്ദുവിനെയും നോക്കി.
“പൌലോസ്..ദ്വിവേദി എവിടെ, എങ്ങനെ പ്രവര്‍ത്തിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല. അയാള്‍ക്ക് സാധാരണ കില്ലേഴ്സിനുള്ളത് പോലെ ഒരു പ്രത്യേക ഓപ്പറേഷന് മെത്തേഡ് ഇല്ല. ഓരോ കൊലയും ഓരോ രീതിയില്‍ ആണ് അയാള്‍ നടത്തുക. കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളി ഇട്ടു കൊന്നത് മുതല്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടു കൊന്ന വെറൈറ്റി വരെ അയാള്‍ക്കുണ്ട്. അതുകൊണ്ട് അയാള്‍ രാത്രിയില്‍ വരും എന്നൊന്നും കണക്കുകൂട്ടാന്‍ ഒക്കില്ല. അയാള്‍ക്കറിയാം അതിന്റെ സമയം..അത് പകലോ രാത്രിയോ എപ്പോള്‍ വേണമെങ്കിലും ആകാം. തല്ക്കാലം ഡോണ രാത്രി കരുതല്‍ എടുക്കട്ടെ. അപരിചിതരെ വീട്ടില്‍ കയറ്റരുത് എന്ന് നീ മമ്മിയോടും പറയണം. വീടിന്റെ ഗേറ്റ് പകലും പൂട്ടിയിടുന്നത് നല്ലതാണ്. ദ്വിവേദി എന്ന മാരണത്തെ പേടിച്ചേ പറ്റൂ..അയാളെ ചിലപ്പോള്‍ കുടുക്കാനുള്ള യോഗം നമുക്കാകാനും മതി..” ഇന്ദു ഡോണയെ നോക്കി.
“നോ പ്രോബ്ലം ഇന്ദൂ..ഞാന്‍ സൂക്ഷിച്ചോളാം. വാസു വീട്ടില്‍ താമസിക്കുന്നതില്‍ എനിക്കോ വീട്ടുകാര്‍ക്കോ വിരോധമില്ല. പക്ഷെ പലപ്പോഴും പപ്പാ ടൂറില്‍ ആയിരിക്കുന്നത് കൊണ്ട് ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മാത്രമേ അവിടെ കാണൂ..നമ്മുടെ നാട്ടുകാര്‍ക്ക് കഥകള്‍ മെനയാന്‍ നമ്മളായി ഒരു അവസരം കൊടുക്കണ്ടല്ലോ എന്ന് കരുതിയാണ്. എന്റെ കരിയറിനെ പോലും അത് ബാധിക്കും..” ഡോണ പറഞ്ഞു.
“യെസ്..ഐ നോ ദാറ്റ്. അവനവന്റെ കാര്യത്തെക്കാള്‍ വല്ലവന്റെയും അടുക്കളയിലേക്ക് എത്തിനോക്കാന്‍ ആണല്ലോ നമ്മുടെ ആള്‍ക്കാര്‍ക്ക് താല്പര്യം കൂടുതല്‍..എനിവേ..നീ മാക്സിമം സൂക്ഷിക്കുക.
മൃഗം 28 [Master]
Posted by