“ഇച്ചായാ..എനിക്ക് വേണ്ടിയല്ലേ ഇവന്‍ ഇതൊക്കെ സഹിക്കുന്നത്..സ്വന്തം ജീവന്‍ പണയം വച്ചല്ലേ അവന്റെ കളി..ഞാന്‍ ഇതെങ്ങനെ സഹിക്കും ഇച്ചായാ..” അവള്‍ വീണ്ടും കരഞ്ഞു. പൌലോസ് മെല്ലെ എഴുന്നേറ്റ് തന്റെ സീറ്റില്‍ പോയിരുന്നു.
ഡോണ കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ് അക്ബറിന്റെ അരികിലെത്തി.
“താങ്കള്‍ ഇവന്റെയല്ല..എന്റെ പ്രാണന്‍ ആണ് രക്ഷിച്ചത്…നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല സര്‍..താങ്ക്സ് എ ലോട്ട്” അവള്‍ നിറകണ്ണുകളോടെ കൈകള്‍ കൂപ്പി.
അക്ബര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞുമില്ല. ഡോണ വാസുവിന്റെ അരികിലെത്തി അവന്റെ കൈയില്‍ പിടിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി അല്‍പനേരം നിന്ന ശേഷം വീണ്ടും വന്ന് പൌലോസിനെതിരെ ഇരുന്നു.
“അക്ബര്‍..നീ പൊക്കോ..എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം” പൌലോസ് പറഞ്ഞു.
“ശരി സര്‍..”
അക്ബര്‍ പറഞ്ഞിട്ട് സല്യൂട്ടും നല്‍കി വാസുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഡോണ വേഗം എഴുന്നേറ്റ് അയാളുടെ അരികിലെത്തി.
“ഒരു മിനിറ്റ് സര്‍..”
അക്ബര്‍ നിന്നു.
“സാറും കുടുബവും എന്റെ വീട്ടില്‍ ഒരു ദിവസം വരണം. ഇച്ചായനോട് ഞാന്‍ പറയാം എന്നാണെന്ന്..എന്റെ പപ്പയും മമ്മിയും സാറിനെ കാണണം..എനിക്ക് നന്ദി അറിയിക്കാന്‍ ഒരു വഴിയും അറിയില്ല..അതുകൊണ്ടാ…” അവള്‍ പറഞ്ഞു.
“യ്യോ അതൊക്കെ എന്തിനാ..ഇതൊന്നും അത്ര വലിയ കാര്യമാണോ..വാസു സാറ് ചെയ്യുന്നത് വച്ചു നോക്കുമ്പോ ഇതൊക്കെ എന്ത്..എന്നാലും ഞങ്ങള് വരാം..” അക്ബര്‍ പറഞ്ഞു.
“നന്ദി സര്‍..വളരെ നന്ദി” അവള്‍ കൈകള്‍ കൂപ്പി. അക്ബര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ ചെന്നിരുന്നു.
“നിന്റപ്പന്‍ തണ്ണി അടിക്കുമോടി?” പൌലോസ് ചോദിച്ചു.
“ഉം..എന്താ?”
“നല്ലത്. ആ പോയവനില്ലേ..അക്ബര്‍..അവന്‍ നല്ലപോലെ വീശും. അവിടെ വിളിച്ചിട്ട് പച്ചവെള്ളം കൊടുത്തു വിടാനാണ് പ്ലാനെങ്കില്‍ എനിക്കായിരിക്കും അതിന്റെ നാണക്കേട്..അതുകൊണ്ട് ചോദിച്ചതാ..”
“യ്യോ..സാറും കൂടി വന്നോ.. ഇഷ്ടം പോലെ തന്നെയങ്ങ് ഒഴിച്ചു കൊടുത്തോ”
“ഞാന്‍ കുടിക്കാറില്ല ആര്‍ക്കും ഒഴിച്ചു കൊടുക്കാറുമില്ല..അതൊക്കെ നീ തന്നെ അങ്ങ് ചെയ്തോണ്ടാല്‍ മതി”
“ഞാനെന്താ കുടിച്ച് തലയും കുത്തി നടക്കുന്നവള്‍ ആണെന്നാണോ ഇച്ചായന്റെ വിചാരം..ഹും..ഞാന്‍ ഒഴിച്ചു കൊടുക്കാന്‍..നാണമില്ലല്ലോ മനുഷ്യാ” ഡോണ ചൂടായി.
മൃഗം 28 [Master]
Posted by