“എന്നാ നിന്റെ അപ്പനോട് പറ ഒഴിച്ചു കൊടുക്കാന്‍”
“ദേ എന്റെ അപ്പന് പറഞ്ഞാല്‍ ഉണ്ടല്ലോ”
“ഛെടാ..എടി നിന്റെ വീട്ടില്‍ ഒരു ഗസ്റ്റ് വന്നാല്‍ അയാള്‍ക്ക് വേണ്ടത് കൊടുക്കേണ്ടത് നിങ്ങള്‍ അല്ലെ? നിനക്ക് വയ്യെങ്കില്‍ നിന്റെ അപ്പന്..അത്രയേ ഞാന്‍ പറഞ്ഞുള്ളൂ”
വാസു ചിരിച്ചു.
“വാ വാസൂ..ഇരിക്ക്..ഇനി എന്തിനാണ് ഇവള് വന്നതെന്ന് പറയട്ടെ..” പൌലോസ് അവനെ നോക്കി പറഞ്ഞു.
“ഇച്ചായാ..കബീര്‍. അവനെയാണ് ഇനി നമുക്ക് വേണ്ടത്. അവനെക്കൊണ്ട് അവന് ചെയ്ത കുറ്റം സമ്മതിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ഒത്തിട്ടുണ്ട്. ഷാജിയും അസീസും മുന്‍പ് ഡെവിള്‍സിന്റെ ആളുകള്‍ ആയിരുന്നല്ലോ; ഇവന് അവിടെ ചെന്ന് അവരെ കണ്ടു കൊട്ടേഷന്‍ കൊടുത്തതിന് അവരും സാക്ഷികള്‍ ആണ്. എന്നാലും രണ്ടുപേരും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവര്‍ ആയതിനാല്‍, അവരുടെ മൊഴികള്‍ക്ക് കോടതി എന്ത് വില നല്‍കുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട്, ഇതിലെ ഒരു മിസ്സിംഗ് ലിങ്ക് കൂടി നമുക്ക് കിട്ടാനുണ്ട്. ഡെവിള്‍സിന്റെ ഏജന്റ്റ് ആയി പ്രവര്‍ത്തിക്കുന്ന, സമൂഹത്തില്‍ മാന്യന്റെ പരിവേഷമുള്ള ഒരാളെ നമുക്ക് പൊക്കണം. ആളൊരു വക്കീലാണ്; പേര് ടോം ഡിക്രൂസ്. ഡെവിള്‍സിന് കൊട്ടേഷന്‍ എത്തിച്ചു കൊടുത്ത് അതില്‍ നിന്നും കമ്മീഷനും, അവരുടെ ചെറിയ ചെറിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന പണിയും ഉള്ള അവന് അഡ്വക്കേറ്റ് ഭദ്രന്റെ ജൂനിയറും ആണ്” ഡോണ പറഞ്ഞു.
“നീ എങ്ങനെ കണ്ടുപിടിച്ചെടി ഇതൊക്കെ? നിനക്ക് പറ്റിയ പണി ഇതല്ല..പോലീസിംഗ് ആയിരുന്നു നിനക്ക് ചേരുന്നത്” പൌലോസ് അത്ഭുതത്തോടെ പറഞ്ഞു.
“ഇച്ചായാ, ചെയ്യുന്ന പണിയോട് ആത്മാര്‍ഥതയും ഉറച്ച ലക്ഷ്യബോധവും കഠിനമായ സമര്‍പ്പണവും ഉണ്ടെങ്കില്‍, നടക്കില്ല എന്ന് കരുതുന്ന കാര്യങ്ങള്‍ പോലും നടന്നെന്നിരിക്കും. പിന്നെ പത്രപ്രവര്‍ത്തനത്തിലും ഞങ്ങള്‍ നന്നായി അന്വേഷണം നടത്തിത്തന്നെ ആണ് പലതും കണ്ടുപിടിക്കുന്നത്..” ഡോണ പറഞ്ഞു.
“നീ വളരെ മിടുക്കിയാണ്..ഐ അപ്പ്രീഷിയേറ്റ്..നൌ..ഈ ഡിക്രൂസിന്റെ റോള്‍ എന്താണ് ഈ കേസില്‍? അവനും കബീറും തമ്മില്‍ എന്ത് ബന്ധം?”
“ബന്ധമൊന്നും ഇല്ല. പക്ഷെ കബീറിന് ഡെവിള്‍സിനെ മുട്ടിച്ചു കൊടുത്തത് അയാളാണ്. അയാള്‍ അത് സമ്മതിക്കുമെന്ന് കരുതണ്ട.
മൃഗം 28 [Master]
Posted by