“അക്ബര്‍ വണ്ടി കൊണ്ടുവരും. നീ വീട്ടില്‍ ചെല്ലുമ്പോള്‍ അവനവിടെ കാണും..പക്ഷെ അവന്‍ സര്‍വീസില്‍ ഉള്ളതുകൊണ്ട് നേരില്‍ നിന്നെ സഹായിക്കില്ല..വണ്ടി ഓടിക്കാന്‍ മാത്രമേ അവന്‍ വരൂ…..” പൌലോസ് പറഞ്ഞു.
“അത് മതി സാറെ..വണ്ടി ഇല്ലാതെ പറ്റില്ല അതാണ് ഞാന്‍ പറഞ്ഞത്….”
“ശരി..അവനെ കിട്ടിയാല്‍ അന്ന് നിന്നെ ഞാന്‍ കാണിച്ച ആ സ്ഥലത്തേക്ക് കൊണ്ട് പോകുക. ഡോണയും ഞാനും അവിടെ എത്തിക്കോളാം. കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്നെ വിവരം അറിയിക്കണം”
“ശരി സര്‍”
“എടി..നിനക്ക് അവനെ കാണണ്ടേ?” പൌലോസ് ഡോണയെ നോക്കി ചോദിച്ചു.
“ആരെ?”
“ഇന്നലെ വാസുവിനെ കൊല്ലാന്‍ ചെന്നവനെ? ലോക്കപ്പിലുണ്ട് അവനും ടീമും. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഡെവിള്‍സ് അയച്ചതാണ് എന്നവന്‍ സമ്മതിച്ചിട്ടില്ല. മുമ്പെങ്ങോ വാസു അവന്റെ ആളുകളെ അടിച്ചതിനു പകരം ചോദിക്കാന്‍ എന്നാണ് തന്നിരിക്കുന്ന മൊഴി..” പൌലോസ് പറഞ്ഞു.
“അവന്‍ സമ്മതിച്ചില്ലെങ്കിലും നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ..എനിക്ക് കാണണ്ട അവനെ..ഒരിക്കലും രക്ഷപെടാത്ത വിധത്തില്‍ നല്ല രീതിയില്‍ തന്നെ അവനെതിരെ ഇച്ചായന്‍ റിപ്പോര്‍ട്ട് നല്‍കണം..” ഡോണ പറഞ്ഞു.
“അത് ഞാന്‍ ഏറ്റു. മിനിമം ഒരു അഞ്ചു വര്‍ഷം അവന്‍ അകത്ത് കിടക്കാനുള്ള വകുപ്പ് ഞാന്‍ ഒപ്പിക്കും”
“എങ്കില്‍ ഞാന്‍ പോട്ടെ ഇച്ചായാ..ഇവനെന്നെ വീട്ടില്‍ വിട്ടിട്ട് ഡിക്രൂസിനെ കാണാന്‍ പൊയ്ക്കോട്ടേ..അവനെ കിട്ടിയാല്‍ എപ്പോഴാണ് പോകേണ്ടത് എന്ന് വച്ചാല്‍ ഇച്ചായന്‍ എന്നെ അറിയിച്ചാല്‍ മതി” ഡോണ പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“അറിയിക്കാം. വാസൂ..അധികം ആരുടെയും ശ്രദ്ധയില്‍ പെടാതെ വേണം കാര്യം നടത്താന്‍. പത്തു പേരറിയുന്ന ഒരു വക്കീലാണ് കക്ഷി. ഇവള് എന്നേം നിന്നേം പുലിവാല് പിടിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുവല്ലേ. ചെയ്യാതെ പറ്റില്ലല്ലോ…..”
“പറ്റിയാല്‍ അവനെ ഞാന്‍ ഇന്ന് തന്നെ പൊക്കിക്കൊളാം സാറെ..” വാസു ചിരിച്ചുകൊണ്ട് പറഞ്ഞു. ഡോണ പൌലോസിനെ നോക്കി ചുണ്ടുകള്‍ വെട്ടിച്ചു ഹും എന്ന് പറഞ്ഞിട്ട് കപട ദേഷ്യത്തോടെ വെളിയിലേക്ക് ഇറങ്ങി.
————————–
മൃഗം 28 [Master]
Posted by