“Yes, Sure …. “
” വാക്ക് മാറരുത് മെഹ്റിൻ “
” ഇല്ല”
“എങ്കിൽ ഒരു ഒരു കിസ്സ് ?? ” ഞാൻ ചുമ്മാ ടൈപ്പ് ചെയ്ത് വിട്ടു.
” why not? ഇന്നാ പിടിച്ചോ…? “
” അയ്യേ …ഇങ്ങനെ അല്ല? “
“പിന്നേ???? “
” നേരിട്ട് ചുണ്ടിൽ “
“???? you to ബ്രൂട്ടസ് “
‘ഉമ്മച്ചി കുട്ടി calling’ എന്റെ ഫോൺ റിങ്ങ് ചെയ്തു. ഫോൺ അറ്റൻഡ് ചെയ്ത ഉടനെ അവൾ ശബ്ദം താഴ്ത്തി ചോദിച്ചു:
“എന്താ ഉദ്ദേശ്യം?”
” ദുരുദേശ്യം തന്നെ “
” മാഷ് സീരിയസ് ആണോ?”
“യെസ്, ഐ ആം സീരിയസ് “
” പക്ഷേ , ഞാൻ സീരിയസ് അല്ല , ഞാൻ ചുമ്മാ ജോക്ക്ടിച്ചതല്ലേ “
” നീ ഉറപ്പ് തന്നതാണ് മെഹ്റിൻ, എന്നിട്ട് ഇപ്പോൾ ?”
“എനിക്ക് പറ്റും എന്ന് തോന്നുന്നില്ല”
“ഹും, സദ്യക്ക് ആളെ വിളിച്ചിരുത്തി ഇല വിരിച്ച് സദ്യ ഇല്ലാ എന്ന് പറഞ്ഞ പോലെ ആയി ഇത് , ഞാൻ നാളെ വരുന്നില്ല”
“അങ്ങനെ പറയല്ലേ പ്ലീസ്, നീ നാളെ വാ”
” ഇല്ല നീ ഉറപ്പ് തരാതെ ഞാൻ വരില്ല “
“എന്ത് സ്വഭാവമാണ് ഇത് ? ok, പക്ഷേ ഒരു കണ്ടീഷൻ ” എന്റെ കിളികൾ എല്ലാം ഒന്നിച്ച് പറന്നു പോയി.
“എന്താ?”
” on my forehead …..ok? “
” Done”
“ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ് .. See You there tomorrow”
call കട്ട് ചെയ്ത് ഫോൺ നെഞ്ചിൽ വച്ച് ഞാൻ ബെഡിൽ മല്ലർന്ന് കിടന്നു. എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലായില്ല. സ്വപ്നമാണോ എന്ന് അറിയാൻ ഞാൻ കയ്യിൽ പിച്ചി നോക്കി, അല്ല സ്വപ്നം അല്ല നോവുന്നുണ്ട്. അന്ന് രാത്രി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല….