മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

പിറ്റേന്ന് വേനൽ മഴയുടെ ദിവസമായിരുന്നു . വരണ്ടുണങ്ങിയ ഭൂമിക്ക് കുളിർമയേക്കാൻ തയ്യാറായി അത് കാർമേഘമായി ആകാശത്ത് പറന്ന് കിടക്കുകയാണ്. ഉച്ച ഭക്ഷണം കഴിച്ചു ഫസ്റ്റ് പീരിയഡിനു സമയം ആവുന്നതിന് തൊട്ട് മുൻപ് ഞാൻ അവളുടെ ക്ലാസിലേക്ക് പോയി അവളെ വിളിച്ച് കൊണ്ട് ഞങ്ങളുടെ ഒളിസങ്കേതത്തിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ആകാശത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു:

“ഈ മഴ നമ്മുക്ക് വേണ്ടി പെയ്യാൻ കാത്തിരിക്കുകയാണ് , അല്ലേ?”

എന്റെ മുന്നിൽ വന്ന് നിന്ന് ചിരിച്ചു കൊണ്ട് അതേ എന്ന അർത്ഥത്തിൽ തലയാട്ടി അവൾ പയ്യെ പറഞ്ഞു
“ഹാപ്പി ബർത്ത്ഡേ “

” ഉറക്കെ പറ “

“ഹാപ്പി ബർത്ത്ഡേ ടൂ യൂ ഹർഷൻ” ഇത് പറഞ്ഞ് കൊണ്ട് അവൾ എന്റെ മുന്നിലേക്ക് ചേർന്ന് നിന്നു.

“എവിടെ എന്റെ ഗിഫ്റ്റ് ?” ഞാൻ ഇത് ചോദിച്ച് തീർക്കും മുമ്പേ അവൾ എന്റെ നെഞ്ചിന്റെ വലത് വശത്തേക്ക് തല ചേർത്ത് വെച്ച് രണ്ട് കൈകളും പിറക്കലൂടെ എന്റെ ചുമലിനോട് ചേർത്ത് എന്നെ ആലിംഗനം ചെയ്തു. ഞാൻ എന്റെ രണ്ട് കൈകളും അവളുടെ പിങ്ക് അനാർക്കലിയുടെ പിറക്കിലൂടെ ചേർത്ത് അവളുടെ തോളിൽ തല ചേർത്ത് വെച്ചു. അവളുടെ മുടിക്ക് ഒരു പ്രത്യേഗ ഗന്ധം ആയിരുന്നു. അവളുടെ തട്ടം പിറക്കിലേക്ക് വീണു.

“This is the place where I am safe now, after my mother’s bosom ” അവൾ എന്റെ കാതുകളിൽ മന്ത്രിച്ചു. ഞാൻ രണ്ട് കൈകളും അവളുടെ കഴുത്തിൽ ചേർത്ത് പിടിച്ചു. അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി , അവളുടെ മുടി എന്റെ മുഖത്ത് ഉരസി കൊണ്ട് കടന്ന് പോയി , ശേഷം പെണ്ണ് എന്റെ കണ്ണുകളിലേക്ക് നോക്കി. കൈകൾ അവളുടെ മിനുസമുള്ള കവിളിൽ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ നെറ്റിയിൽ ചുംബിച്ചു. സംരക്ഷണത്തിന്റെ ചുംബനം. എന്റെ ചുണ്ടുകൾ നെറ്റിയിൽ നിന്ന് മാറ്റി, മുഖത്തേക്ക് വീണു കിടക്കുന്ന കാർകൂന്തലുകൾ ഞാൻ കൈ കൊണ്ട് അവളുടെ ചെവിക്ക് പിറ്ക്കിലേക്ക് ഒതുക്കി വച്ചു. രണ്ട് കൈകളും അവളുടെ കഴുത്തിൽ ചേർത്ത് പിടിച്ച് ചെവിയിൽ തഴുകി കൊണ്ടിരുന്നു. അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി മിഴികൾ പാതി അടച്ചു. വിറ കൊള്ളുന്ന സുന്ദരമായ അധരങ്ങളും മിഴികളും എന്താണ് പറയുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. കൈ കൊണ്ട് അവളുടെ മുഖം ഞാൻ എന്നിലേക്ക് അടുപ്പിച്ചു, അവൾ സുന്ദരമായ മിഴികൾ അടച്ചു തയ്യാറായി , ഞങ്ങളുടെ മൂക്കുകൾ തമ്മിൽ കൂട്ടിമുട്ടി , അവളുടെ ചുടുനിശ്വാസം എന്റെ അധരങ്ങളിൽ വന്ന് തഴുകി. അവളുടെ അധരങ്ങളെ ഞാൻ പയ്യെ കീഴ്പ്പെടുത്തി. വരണ്ടുണങ്ങിയ ഭൂമിയേയും വരണ്ടുണങ്ങിയ എന്റെ ചുണ്ടുകളേയും കുളിരണിയിച്ച് കൊണ്ട് മഴ ഒരു പശ്ചാതല സംഗീതമായി ഭൂമിയെ ചുംബിച്ച് പെയ്തിറങ്ങി. കൈകൾ കൊണ്ട് അവൾ എന്റെ ചുമലുകൾ മുറുക്കെ പിടിച്ചു. അവളുടെ കീഴ്ചുണ്ടുകളും മേൽ ചുണ്ടുകളും ഞാൻ മാറി മാറി നുണങ്ങു. അവളെ പിറക്കിലെ ചുമരിലേക്ക് ഞാൻ പയ്യെ ചേർത്ത് നിർത്തി കൊണ്ട് ചുംബനം തുടർന്നു. ആ സമയത്തെ ഫീലിംഗ് പറയുവാനോ എഴുതുവാനോ കഴിയുന്നതിലും അപ്പുറം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *