“അള്ളോ .. ഞാൻ ഒന്നും ഇല്ല, അമ്മക് അതൊന്നും ഇഷ്ട്ടാവില്ല”
“നീ എന്താ എന്റെ അമ്മയെ പറ്റി വിചാരിച്ചത് ? നിന്റെ വീട്ടുകാരെ പോലെ ആണെന്നോ ? നിന്റെ കാര്യം എല്ലാം അമ്മക് അറിയാവുന്നതല്ലേ..ഒരു പ്രോബ്ലെവും ഇല്ല, നേരം കളയാതെ നീ വാ “
“എന്റെ വീട്ടുകാരെ എന്തിനാ കുറ്റം പറയുന്നേ? നിന്നെ അവിടേക്കു കൊണ്ട് പോയാലും ആരും കുറ്റം പറയില്ല “
“എങ്കിൽ ഇപ്പോൾ കൊണ്ടുപോ എന്നെ “
“അങ്ങനെ അല്ല, എല്ലാവരോടും സംസാരിച്ചു കൺവിൻസ് ചെയ്ത് പതിയെ….”
“എന്നാൽ ഒരു കാര്യം ചെയ്യ്… ഇപ്പൊ എന്റെ വീട്ടിൽ പോവാം, എന്നയാലും നീ കയറി വരേണ്ട വീടല്ലേ?
“നിനക്കു അത്ര നിർബന്ധം ആണെങ്കിൽ പോവാം “
വീട്ടിലേക് പോവുമ്പോൾ ബൈക്കിന്റെ പിറകിൽ എന്റെ ഉദരത്തിനു ചുറ്റും കെട്ടി പിടിച്ചു എന്റെ തോളിൽ തലവെച്ചുകൊണ്ടു ബൈക്കിന്റെ മിററിൽ എന്നെ നോക്കി കൊണ്ട് അവൾ ഇരുന്നു. അവളുടെ മുലകൾ എന്റെ പുറം ഭാഗത്തു മുത്തം വെച്ച് കൊണ്ടിരുന്നു .
വീട്ടിൽ എത്തിയപ്പോൾ അമ്മ അലക്കുവാൻ ഇട്ടിരുന്ന തുണികൾ എടുക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ, ബൈക്കിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അമ്മ അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടപ്പോൾ അമ്മ തുണി സിറ്റൗട്ടിലെ കസേരയിൽ വെച്ചിട്ട് ഞങ്ങളുടെ അടുത്തേക്കു വന്നു . അവളെ ഞാൻ അമ്മക് പരിചയപ്പെടുത്തി കൊടുത്തു.
“അമ്മെ ഇതാണ് ….”
“എനിക്ക് അറിയാം ….. മെഹ്റിൻ അല്ലേ ? മോള് വാ ” ചിരിച്ചു കൊണ്ട് അവളുടെ മുഖത്തു തടവി അവളുടെ കൈ പിടിച്ചു അമ്മ അകത്തേക്കു കൊണ്ടുപോയി. അത്ഭുതത്തോടെ അവൾ എന്നെ തിരിഞ്ഞു നോക്കി. ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയ്കൊള്ളു എന്ന് അവളോട് ആംഗ്യം കാണിച്ചു. അടുക്കളയിൽ അമ്മ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ കയ്യിൽ കരുതി വെച്ചിരുന്ന മോതിരം അവൾ അമ്മക് നേരെ നീട്ടി .
“ഇത് അമ്മക് ഉള്ളതാണ് “
അമ്മയുടെ കണ്ണുകൾ നിറഞ്ഞു , അമ്മയുടെ ശരീരത്തിൽ സ്വർണം എന്ന് പറയ്യാൻ ആകെ ഉള്ളത് കയ്യിലെ ഒരു വള മാത്രം ആണ്.
“എന്തിനാ മോളെ എനിക്ക് ഇതെല്ലാം , ഈ പ്രായത്തിൽ ..ഇത് മോൾ ഇട്ടേക്ക്..ഇതൊക്കെ ഇപ്പോഴല്ലേ ഇട്ടു നടക്കേണ്ടത് “?
“എന്താ അമ്മേ ഇങ്ങനെ? അവൾ സ്നേഹത്തോടെ മേടിച്ചു കൊണ്ട് വന്നതല്ലേ? അത് വാങ്ങിക്ക് ” അടുക്കളയിലേക്കു കടന്നു വന്നു കൊണ്ട് ഞാൻ പറഞ്ഞു . അമ്മയുടെ കയ്യിലേക് മോതിരം വെച്ച് കൊടുത്തു കൊടുത്തു കൊണ്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു .