അവൾ എന്റെ നേരെ തിരിഞ്ഞു നിന്നു. കൈകൾ കെട്ടി എന്നെ ഒന്നു നോക്കി. ആകാംക്ഷ കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നിരുന്നു. നെറ്റിയും പുരികവും ചുളിച്ച് കൊണ്ട് അവൾ എന്നോട് ചോദിച്ചു
” കവി എന്താണ് മീൻ ചെയ്തത്?”
ഭയമുണ്ടെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു
” മെഹ്റിൻ, എനിക്ക് നിന്നെ ഇഷ്ടമാണ്, നിന്നെ വിവാഹം ചെയ്താൽ കൊളളാം എന്നുണ്ട് ” എന്റെ ഹ്യദയം കൂടുതൽ ശക്തമായി ഇടിച്ചു കൊണ്ടിരുന്നു.. കാറ്റിൽ അവളുടെ ചുവന്ന തട്ടം മുടിയിൽ നിന്ന് പിറക്കോട്ട് വീണു. അവളുടെ മുഖം ചുവന്നു തുടുക്കുവാൻ തുടങ്ങി. കൂടുതൽ രൂക്ഷതയോടെ എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു:
“ഹർഷൻ, നീ ഇത് കാര്യമായി പറഞ്ഞതാണോ ?”
“എന്താണ് മെഹ്റിൻ ഇങ്ങനെ ചോദിക്കുന്നത് ? ഇത് എല്ലാം ആരെങ്കിലും തമാശക്ക് പറയുമോ?”
പിറക്കിലേക്ക് വീണ തട്ടം തലയിലേക്ക് ഇട്ട് കൊണ്ട് അവൾ പറഞ്ഞു തുടങ്ങി:
“നോക്ക് ഹർഷൻ, ഞാൻ നിന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല, നിന്റെ ഉള്ളിൽ അങ്ങനെ ഒരു ഫീലിംഗ് എന്നോട് ഉള്ളതായി എനിക്ക് തോന്നായിട്ടേ ഇല്ല. നിന്റെ സംസാരത്തില്ലോ പെരുമാറ്റത്തില്ലോ അങ്ങനെ ഒരു സൂചന പോലും മുൻപ് നീ തന്നിട്ടില്ല, ഒരു നല്ല സുഹ്യത്ത് പെട്ടെന്ന് ഒരു ദിവസം വന്ന് ഐ ലവ് യൂ എന്ന് പറയുമ്പോൾ ഉണ്ടാവുന്ന ഷോക്ക് എന്താണെന്ന് നിനക്ക് ഊഹിക്കാമോ??? അതെല്ലാം പോവട്ടെ നമ്മുടെ മതം, ജാതി …. ഇതെല്ലാം …..
ഹർഷാ … “
“നിർത്ത് നിർത്ത് , അതായത് ഈ ഒരു റിലേഷൻഷിപ്പിന് തനിക്ക് താൽപര്യം ഇല്ലാ എന്നല്ലേ പറഞ്ഞ് വരുന്നത്?” അവളുടെ സംസാരത്തിനിടയിൽ കയറി ഞാൻ ചോദിച്ചു
“ഉം ..എന്റെ അഭിപ്രായത്തിൽ ഈ മഴ കണ്ടു നിൽക്കാൻ മാത്രമേ കൊള്ളൂ, കുറച്ചൊക്കെ നനയാം. പക്ഷേ അധിക്കം നനഞ്ഞാൽ പനിയും ചുമ്മയും പിടിച്ച് കിടപ്പിലാവും. അത് കൊണ്ട് ഇപ്പോൾ എനിക്ക് ഇതിൽ താൽപര്യം ഇല്ല. സോറി… You are one of my best friend ” എന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.
എന്റെ മുഖത്തിലും ചെവിയിലും എനിക്ക് വല്ലാത്ത ചൂട് അനുഭപ്പെട്ടു. നാവ് ദ്രവിച്ച അവസ്ഥ. തൊണ്ടയിലും നെഞ്ചിലും വല്ലാത്ത വേദനയും ഹൃദയത്തിന്റെ അതി തീവ്രതതയുള്ള മിടിപ്പും കാരണം ഞാൻ മരവിച്ചു നിന്നു പോയി. ഇടത്തോട്ട് തിരിഞ്ഞു നിന്ന് കൊണ്ട് കുട്ടികളുടെ കളി നോക്കി കൊണ്ട് അവളോട് പറഞ്ഞു:
“ഞാനല്ലേ സോറി ചോദിക്കേണ്ടത് ? മെഹ്റിൻ പൊക്കോളൂ “
“ഹർഷൻ ഞാൻ പറഞ്ഞത് …….”