” ആ മൈരേ നീ ചത്തില്ലേ ? ഈ വഴി കണ്ടിട്ട് കുറേ ആയല്ലോ. ഒരു പെണ്ണ് തേച്ചു എന്ന് വിചാരിച്ചു ആൾക്കാർ ഇങ്ങനെ ആകുമോ ? നീ അവൾക്ക് കുറച്ച് ടൈം കൊടുക്ക്, നീയെന്നെ കണ്ടു പഠിക്ക് ഞാൻ എത്ര എണ്ണത്തിന്റെ പിറക്കെ നടക്കുന്നു പക്ഷേ ആരെങ്കിലും എന്നോട് തിരിച്ചു ഇഷ്ടമാണെന്ന് പറയുന്നുണ്ടോ ,എന്നിട്ടും ഞാൻ നടക്കുന്നത് കണ്ടില്ലേ നാണമില്ലാതെ”
ഞാൻ :” ഹി ഹി … അതൊക്കെ ഞാൻ വിട്ടെണ്ടാ “
സിറാജ്: ” സത്യം … പരമാർത്ഥം ….വിട്ടാ ??? എന്നാ ഞാൻ നോക്കട്ടെ ? “
ഞാൻ: “എടാ കോഴി, നിനക്ക് അത് ഒരു ബുദ്ധിമുട്ടാവില്ലേടാ …. ഞാൻ വിട്ടു എന്നത് കൊണ്ട് ഉദ്ദേശിച്ചത് പൂർണ്ണമായി ഒഴിവാക്കി എന്നല്ല “
സിറാജ് : “എനിക്ക് തോന്നി , പിന്നേ അവൾ നിന്നേ അന്വേഷിച്ച് ഒരു 7-8 തവണ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ ചുമ്മാ നിന്നെ പൊക്കി അടിച്ചിട്ടുണ്ട്. നിനക്ക് അവൾ എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ് എന്നും ചെക്കൻ ആക്കെ മൈൻഡ് ഔട്ട് വീട്ടിൽ ആണെന്നും തള്ളി വിട്ടിട്ടുണ്ട് “
ഞാൻ : ” സംഭവം നീ ഒരു ചെറ്റ ആണെങ്കിലും നീ ഒരു നെറി ഒരു ചെറ്റയാണ്. നീ വാ ഇന്നത്തെ ചെലവ് എന്റെ വക ” അവൾക്ക് എന്നോട് വെറുപ്പില്ല എന്നറിഞ്ഞതിലും കോഴി ഉള്ള കാര്യം അവളോട് പറഞ്ഞതിലും ഉള്ള സന്തോഷത്തിന്റെ ഗുണം കിട്ടിയത് കാന്റീൻ മുതലാളി രവി ചേട്ടനായിരുന്നു.
അന്ന് ഉച്ചകഴിഞ്ഞ് ഞാൻ അവളെ കാണാൻ പോയിരുന്നു. ലൈബ്രറിയുടെ അടുത്തുള്ള ഉള്ള ടാപ്പിൽ നിന്നു വെള്ളം എടുക്കുന്ന സമയത്ത് അവളുടെ പിറകിൽ വന്നു ഞാൻ പറഞ്ഞു:
“നമസ്ക്കാരം “
തിരിഞ്ഞു നോക്കി എന്നെ കണ്ടപ്പോൾ കൗതുകത്തോടെ ചിരിച്ചുകൊണ്ട് കൈയിലുള്ള വെള്ളം നിറച്ച കുപ്പി കൊണ്ട് എൻറെ കയ്യിൽ ഒരടി തന്ന് കൊണ്ട് അവൾ പറഞ്ഞു:
“എവിടെ ആയിരുന്നു , ഇടക്ക് വച്ച് കണ്ടാൽ പോലും നമ്മളെ മൈന്റ് ചെയ്യാറില്ലല്ലോ? എന്നോട് അത്രയ്ക്കും ദേഷ്യം ആണോ?”
“ഇല്ല ഇല്ല മെഹ്റിൻ, അപ്പോൾ ഞാൻ മിണ്ടാതെ നടന്നപ്പോൾ തനിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ?”
” ദേഷ്യം അല്ല, സങ്കടം തോന്നിയിരുന്നു. “
“എന്തിന് ? “
” ഞാൻ കാരണം അല്ലേ? , ഞാൻ അങ്ങനെ പെട്ടെന്ന് പറയാൻ പാടില്ലായിരുന്നു. സത്യം പറയാമല്ലോ, എന്നോട് ആദ്യമായാണ് ഒരാൾ ഇങ്ങനെ എല്ലാം. അത് കൊണ്ട് എങ്ങനെ റിയാക്ട്ട് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു …..”
” അതൊന്നും സാരമില്ല മെഹ്റിൻ, അത് വിട്ട് കളയ് ” ഇടക്ക് കയറി ഞാൻ പറഞ്ഞു.