” ഹർഷൻ ….എന്താ ഒന്നും പറയാത്തത് ” എന്റെ കൈയ്യിൽ തട്ടി അവൾ വിളിച്ചപ്പോൾ ആണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് വന്നത്. ഞാൻ അവളുടെ മുഖത്തേക്കും ഇരുവശങ്ങ ളിലേക്കും നോക്കി ചിരിച്ചു. അവൾ താഴേക്ക് നോക്കി ചിരിച്ചു. അൽപം മുന്നിലേക്ക് കയറി ഇരുന്ന് കൊണ്ട് ടേബിളിന് മുകളിൽ ഉള്ള അവളുടെ സുന്ദരമായ കൈകൾക്ക് മുകളിൽ ഞാൻ എന്റെ കൈകൾ ചേർത്ത് വച്ചു. .ഞങ്ങളുടെ രണ്ട് പേരുടേയും കലങ്ങിയ കണ്ണുകൾ പരസ്പരം കഥകൾ പറഞ്ഞു കൊണ്ടിരുന്നു.
……………………..
ജീവിതം കൂടുതൽ വർണ്ണഭരിതവും സന്തോഷ പൂർണ്ണവും ആയി മുന്നോട്ട് നീങ്ങി. പല ദിവസങ്ങളിലും ഞാനും അവളും ക്ലാസ് അറ്റെൻഡ് ചെയ്തിരുന്നില്ല , പാർക്കുകൾ , ബീച്ചുകൾ ഇവിടെയെല്ലാം ഞങ്ങൾ പറന്ന് നടന്നു പല സ്വപ്നങ്ങളും ഞങ്ങൾ കണ്ടു തീർത്തു …. കുടുംബം, കുട്ടികൾ , യാത്രകൾ…. നേരിട്ടുള്ള സംസാരം കൂടാതെ വൈകുന്നേരങ്ങളിൽ ഞങ്ങൾ ഫോണിൽ സൊള്ളി കൊണ്ടിരുന്നു. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഞങ്ങളുടെ ബന്ധങ്ങൾക്ക് ആഴമേകി. എന്റെ ലോകവും ചിന്തയും അവളിലേക്ക് മാത്രം ആയി ഒതുങ്ങാൻ തുടങ്ങിയിരുന്നു. ക്യാമ്പസിൽ ഉള്ള പലർക്കും ഞങ്ങൾ ഹിന്ദുവായ ഹര്ഷനും മുസ്ലിം ആയ മെഹ്റിനും ആയിരുന്നു.
അവൾ ക്ലാസ്സിൽ വരാതിരുന്ന ഒരു ദിവസം സിറാജിനും ഉമേഷിന്റെയും ഒപ്പം ഞങ്ങളുടെ ഒളി സങ്കേതത്തിൽ ഇരിക്കുമ്പോൾ (ഉമേഷിന്റെ പരിചയപെടുത്തിയില്ല അല്ലേ , അവനും എന്റെ ഒരു ചങ്ക് ആണ്, പക്ഷെ ആള് ഒരു പഠിപ്പിസ്റ് ആയ കാരണം ഞങ്ങളുടെ കൂടെ അധികം ഉണ്ടാവില്ല) സിഗരറ്റ് വലിക്കുന്നതിന്റെ ഇടയിൽ സിറാജ് എന്നോട് ചോദിച്ചു: .
“സഹോ , ഇത് വരെ ഇത്ര കോണ്ടം ഉപയോഗിച്ചു ?”
” അയ്യേ , എന്തുവാടെ ഇമ്മാതിരി …?”
“എന്തോന്ന് ഇമ്മാതിരി … നീ ചോദിച്ചത്തിന് മറുപടി പറ മൈരേ “
” എടാ,എനിക്ക് അങ്ങനത്തെ ഉദ്ദേശം ഒന്നും ഇല്ല …..നിനക്കു വേറെ വല്ലതും ചോദിച്ചു കൂടെ?”
“വേറെ എന്ത് ചോദിക്കാൻ ???? നിന്റെ പോലെ സാഹിത്യം ചർച്ച ചെയ്യണോ ? അപ്പോൾ ഇത് വരെ ഒന്നും നടന്നില്ല ..??”
” ഇല്ല”
“കിസ്സടി പോലും ???….”
“ഇല്ല, അതിന്റെ ആവശ്യം ഇല്ല “