“ഞാൻ ഇങ്ങോട്ടു വരാൻ വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു….”
കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശാലിനി മകനോട് പറഞ്ഞു…
“എന്താണ്…??
“അടുത്ത ഒരു ചെറിയ ടൌൺ കിട്ടില്ലേ “
“ഉം..”
“അവിടുന്ന് നേരെ പോകുന്നതാണ് നമുക്ക് പോകേണ്ട വഴി… അവിടുന്ന് ഇടത്തേക്ക് ഒരു വഴി ഇല്ലേ…??
“ആ വലിയ കയറ്റമുള്ള വഴി…??
“ആ അത് തന്നെ… അത് പോകുന്നത് ഒരു വലിയ മലയുടെ മുകളിലേക്ക് ആണ്… നല്ല രസമാണ് അവിടം….”
“അമ്മ പോയിട്ടുണ്ടോ…??
“ഒരു വട്ടം അച്ഛന്റെ കൂടെ… അന്ന് വിചാരിച്ചതാ ഒരിക്കൽ കൂടി വരണമെന്ന്….”
“എന്ന നമുക്ക് അത് വഴി പോകാം…”
“അത് വേണ്ട ഒന്നാമത് സമയം ഇല്ല….”
“സമയം നോക്ക് നാലര ആയിട്ടെ ഉള്ളു…. പോകാം അമ്മേ…”
“വലിയ കയറ്റം ആടാ നിനക്ക് ഓടിക്കാൻ കഴിയില്ല….”
“പിന്നല്ലേ…. അമ്മ അവിടെ ഇരിക്ക് നമുക്ക് വേഗം തിരിക്കാം….”
“പോവുക ആണെങ്കിൽ കുറച്ചു സമയം അവിടെ ഇരിക്കണം… “
“ആദ്യം സ്ഥലം എങ്ങനെ ഉണ്ടെന്ന് നോക്കാട്ടെ എന്നിട്ട് തീരുമാനിക്കാം….”
“അടുത്ത തിരിവ് ആണ് ട്ട നോക്കി എടുക്ക്…”
ശാലിനി അവനോട് പറഞ്ഞു സീറ്റ് ബെൽറ്റ് എടുത്തിട്ടു…. കറക്ടായി ഒരു വണ്ടിക്ക് പോകാൻ ഉള്ള വഴി…. മഹീന്ദ്രയുടെ താർ സുഖമായി ആ കയറ്റം കയറി …. അപകടം നിറഞ്ഞ തിരിവുകളും മഴയും കണ്ണനെ ഭയപ്പെടുത്തി…
പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ഒരു വണ്ടി പോലും ഇത് വഴി വന്നില്ല എന്നവൻ ഓർത്തു…. മഴയുടെ ശക്തി കൂടുന്നതിനോടൊപ്പം തണുപ്പും വണ്ടിയുടെ ഉള്ളിലേക്ക് അരിച്ചു കയറാൻ തുടങ്ങി….
“കണ്ണാ റോഡ് കാണാൻ പറ്റുന്നുണ്ടോ….??
“ഉണ്ട്…”