അങ്ങനെ അന്ന് നിങ്ങൾ അമ്മയെയും കൊണ്ട് പോയന്ന് ഒരു പതിനൊന്നു മണി ആയിക്കാണും അവൾ ഫോണിൽ ആരോടോ ബഹളത്തിൽ സംസാരിക്കുന്നു ആദ്യം ഞാൻ കാര്യം ആക്കിയില്ല കരണം ഈ ഇടെയായി അവൾ അങ്ങനെ തന്നെയാണ്………. പക്ഷേ അന്ന് കുറച്ച് ഓവറായിരുന്നു നന്നായി കരയുന്നുമുണ്ട്. പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് അത് രാജേഷുമായിട്ടാണെന്ന് മനസ്സിലായത്.
രാജേഷ് അങ്കിൾ ഓ?????
അതെ…. എനിക്കും അതിശയംആയിരുന്നു………
ഞാൻ കുറച്ച് നേരം ശ്രദ്ധിച്ചെങ്കിലും കാര്യം എന്താണെന്ന് പിടി കിട്ടിയില്ല …………
ഫോൺ വെച്ചാൽ അവളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു. എനിക്ക് ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു. അവളെങ്ങാനും പൊട്ടിത്തെറിച്ചാൽ പിന്നെ പിടിച്ചു കെട്ടാൻ വല്ല്യ പാടാണ്.. നിനക്കറിയാലോ അത്……
അവൾ ഫോൺ കട്ട് ചെയ്തു നേരെ റൂമിലേക്ക് ഓടി….. ഞാൻ ഇതുവരെ മീരയെ അങ്ങനെ കണ്ടിട്ടില്ല… . അടുക്കളയിൽ ആയിരുന്ന ഞാൻ നേരെ അവളുടെ മുറിയിലേക്ക് ചെന്നു. എനിക്ക് നല്ല പേടിയുണ്ട്……. ഞാൻ ഡോർ തുറന്നപ്പോൾ അവൾ മുഖം കിടക്കയിൽ പൂഴ്ത്തി തെങ്ങുന്നതാണ് കണ്ടത്…. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ബെഡിൽ ഇരുന്നു.
മീരാ….. മീരാ…..
അവൾ ദേഷ്യത്തോടെ എന്നെ നോക്കുകയല്ലാതെ വേറൊന്നും പറഞ്ഞില്ല……
മീരേ………… നീ എന്തിനാ കരയുന്നത് …… പറ മോളെ???
നീ പോ………… അവൾ കുടഞ്ഞു കൊണ്ട് പറഞ്ഞു
നീയും രാജേഷും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഇതു കേട്ടതും അവൾ എന്നെകൊള്ളെ ചാടി വന്നു…..
ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും കാണും. അതിനു നിനക്കെന്താ?
ഇതു പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
പറ മീരേ നിന്നെ ഇങ്ങനെ കാണുമ്പോൾ പേടിയാവുന്നു…….. എന്നോട് പറ നീ ……… നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രേം കാലം നിന്നോട് ഞാൻ ഇതിനെ പറ്റി ഒന്നും ചോദിച്ചില്ലല്ലോ. ഇതിപ്പോ എത്രകാലമായി നി ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെടുന്നു. ഗൗരിക്ക് നിന്നെ അമ്മേ എന്ന് വിളിക്കാൻ പോലും പേടിയാ ഇപ്പൊ…. ……
ഇതു കേട്ടതും നിന്നിരുന്ന എന്നെ അവൾ ബെഡിൽ ഇരുന്ന് കൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി …………