ഞാൻ ഗൗരിയേയും കൂട്ടി മുറിയിലേക്ക് നടന്നു. കിടന്നു ഒരു അരമണിക്കൂർ ആവുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.
റൂമിലേക്ക് ആരോ കയറി വന്നു. ആന്റിയാണെന്നാണ് ആദ്യം വിചാരിച്ചത്. ലൈറ്റ് തെളിഞ്ഞപ്പോഴാണ് അനു ആണെന്ന് മനസ്സിലായത്. അവൾ ഗൗരിയെ എടുത്തു പോവാൻ തുടങ്ങവേ ഞാൻ അനൂ എന്ന് വിളിച്ചു…..
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കി…..
നീ എന്താ എന്നോടൊന്നും മിണ്ടാത്തത്.? അവൾ അതിനും മറുപടി പറയാതെ ഗൗരിയേയും കൊണ്ട് അപ്പുറത്തേക്ക് നടന്നു.
രാവിലെ അഭി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.
ഇച്ചേ ചെറിയമ്മ വിളിക്കുന്നുണ്ട്………..
ഞാൻ എണീറ്റു നേരെ ബാത്‌റൂമിൽ പോയി . പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞ് നേരെ അടുക്കളയിലേക്ക് പോയി.
ഹാ നീ എണീറ്റോ? ചേച്ചി വിളിച്ചിരുന്നു അമ്മയെ റൂമിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. നീ ഈ സാധനങ്ങൾ ഒക്കെ ഒന്ന് അവിടെ കൊണ്ട് കൊടുക്ക്. അനുവിനെയും കൂട്ടിക്കോ വരുമ്പോൾ മീരയെ ഇങ്ങു വിളിച്ചോ…………
ഞാൻ സാദനങ്ങൾ എടുത്തു നടന്നു.
അനൂ നീ എന്തെടുക്കുവാ? അവൻ അതാ നിന്നെ കാത്തു നിക്കുന്നു…..
കുറച്ച് കഴിഞ്ഞ് അനു വന്നു ഒന്നും മിണ്ടാതെ എന്റെ കൈയിൽ ഉണ്ടായിരുന്ന കവർ വാങ്ങി വണ്ടിയിൽ ഇരുന്നു. ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു. പോകുന്ന വഴിയിൽ ഞാൻ അനുവിനോട് ചോദിച്ചു…..
അനു നീ എന്താ എന്നോടൊന്നും മിണ്ടാത്തത്. ഇന്നലെ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ? അല്ലെങ്കിൽ ഇഷ്ടമല്ല എന്ന് പറയാനുള്ള മടി കൊണ്ടാണോ?
ഏയ്… അതൊന്നും അല്ല ഏട്ടാ. ഏട്ടൻ പെട്ടന്നു അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ഷോക്ക് ആയിപ്പോയി…..
എന്നിട്ട് നീ ആലോചിച്ചോ? ഞാൻ പറഞ്ഞ കാര്യം.
ഒന്നും മിണ്ടിയില്ല……. ഹോസ്പിറ്റൽ എത്തുന്നത് വരെ ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല. ഹോസ്പിറ്റലിൽ എത്തി ഞാൻ ചാച്ചിയെ വിളിച്ചു റൂം നമ്പർ ചോദിച്ചു. റൂം നമ്പർ 301…… ലിഫ്റ്റിൽ കയറി അവൾ ഒരു മൂലയിലും ഞാൻ ഒരു മൂലയിലും നിന്നു….. അച്ഛമ്മ നല്ല ഉറക്കത്തിലാണ്……. ബൈസ്റ്റാൻഡർ കട്ടിലിൽ മീര ആന്റി ഉറങ്ങുന്നുണ്ട്…..
ഡോക്ടർ എന്ത് പറഞ്ഞു ചാച്ചീ……..
നാളെ നോക്കീട്ട് ഡിസ്ചാർജ് ചെയ്യാം എന്ന് പറഞ്ഞു……
ഇതിനെ എന്താ ഇവിടെ കിടത്തിയിരിക്കുന്നതു…. മീര ആന്റിയെ ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു
നീ ഇവളെ ഒന്ന് വീട്ടിൽ ആക്കിയിട്ട് വാ……… ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല ഇവൾ. നല്ല ക്ഷീണം ഉണ്ട് ….