മീര എന്താ നിന്റെ പ്രശ്നം??
ഒന്നുമില്ലെടി………….
അതല്ല…. എന്തോ ഉണ്ട്…. നിന്റെ സ്വഭാവം ആകെ മാറിപ്പോയി…… പണ്ടൊക്കെ നിന്റെ വികൃതിയും ദേഷ്യവും കുറുമ്പും എല്ലാം ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുമായിരുന്നു. പക്ഷേ ഇപ്പൊ തൊട്ടതിനും പിടിച്ചതിനും ഒക്കെ നീ വല്ലാണ്ട് പൊട്ടി തെറിക്കുന്ന….. നീ ആ ഗൗരിയെ പോലും എന്ത് തല്ലാണ് തല്ലുന്നതു…….
അത് അവൾ കുരുത്തക്കേട് കാണിച്ചിട്ടല്ലേ???
എടീ അവൾ കൊച്ചല്ലേ…….. വന്നു വന്നു അവൾക്ക് നിന്നെ അമ്മേ എന്ന് പോലും വിളിക്കാൻ പേടിയായി തുടങ്ങി …. സാധരണ ഈ പ്രായത്തിൽ കുട്ടികൾ അമ്മയുടെ സാരി തുമ്പിൽ നിന്നും പിടി വിടില്ല. അങ്ങനെ യാണോ ഗൗരി നിന്നോട് നിക്കുന്നത്????
അവൾ അനങ്ങാതെ ഇരുന്നു….. …
നീ എന്നോട് പറ….. എന്താ പ്രശ്നം?
ഒന്നുമില്ലെന്ന് പറഞ്ഞില്ലേ……….. നീ ഒന്ന് പോയെ. മനുഷ്യൻ കുറച്ച് സമാദാനത്തോടെ ഇരിക്കുന്നത് നിനക്ക് പിടിക്കുന്നില്ലേ?
ഇനിയും അവളോട് എന്തെങ്കിലും പറഞ്ഞാൽ അത് ഒരു സംസാരത്തിനു ഇടയാക്കും എന്ന് എനിക്ക് തോന്നി ഞാൻ മിണ്ടാതെ അവിടുന്ന് എഴുനേറ്റു പോയി……
ആ സമയത്താണ് ഫോൺ റിങ് ചെയ്തത്. ച്ചെ ആരാണ് ഈ സമയത്ത്…. കഥയും കേൾക്കാൻ സമ്മതിക്കൂല….. ഞാൻ ഫോൺ എടുത്ത് നോക്കി തറവാട്ടിൽ നിന്നാണ്. ഞാൻ കാൾ അറ്റൻഡ് ചെയ്തു…. .
ഹലോ………. . ചേട്ടാ ഞാനാ അനു
ആ പറ അനു……
അമ്മമ്മയ്ക്ക് എങ്ങനെ ഉണ്ട്.
കുഴപ്പമില്ല….. ചെറിയൊരു ഓപ്പറേഷൻ ഉണ്ട്. ഡോക്ടർ വന്നാൽ പറയാം എന്ന് പറഞ്ഞു.