ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 17

Shambuvinte Oliyambukal Part 17 Author : Alby

Previous Parts

 

പറയ് എന്താ നിനക്ക് അവളുവായിട്ട്?

ഒന്നുല്ല ടീച്ചറെ,എന്നെ വല്യ കാര്യവാ,
ഒത്തിരി സംസാരിക്കും.

അങ്ങനെയല്ലല്ലോടാ.മട്ടും ഭാവവും കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നില്ല.
നീ പറയുന്നുണ്ടോ?

ഈ ടീച്ചറ്……. ഇത്രേം നാളും ഈ ഒരു പ്രശ്നം ഇല്ലാരുന്നു.

ശംഭു….. നീ ഉരുളല്ലേ.നിന്റെ മുഖം കണ്ടാൽ എനിക്കറിയാം നീയെന്തോ ഒളിക്കുന്നുണ്ട്.നീ കള്ളം പറഞ്ഞാൽ എനിക്കത് മനസിലാവും.നിന്നെ ഒരു സുപ്രഭാതത്തിൽ കാണാൻ തുടങ്ങിയവളല്ല സാവിത്രി.എന്റെ കണ്മുന്നിലാ നീ വളർന്നത്.നിന്റെ ഓരോ ചലനവും കൈവെള്ളയിലെ
എന്നപോലെ എനിക്കറിയാം.

എന്റെ ടീച്ചർക്ക് എന്നെ വിശ്വാസം ഇല്ലല്ലേ?

എന്താ നിനക്കങ്ങനെ തോന്നിയോ?
നീ ഇങ്ങനെ അല്ലാരുന്നു ശംഭു.എന്ത് ഉണ്ടേലും ഓടിവരും ടീച്ചറെന്നും വിളിച്ച്.എന്നും വൈകിട്ട് കയ്യിൽ ഒരു പൊതി കാണും നിന്റെ ടീച്ചർക്ക്.
ഇപ്പൊ…..ഇപ്പൊ അതൊന്നുമില്ല.നീ അകന്നു നിൽക്കുന്നു.നീ മാറുന്നു ശംഭു.

തോന്നുന്നതാ എന്റെ ടീച്ചർക്ക്.

വെറും തോന്നലല്ല അത്‌.ഞാൻ മനസിലാക്കുന്ന സത്യം.എല്ലാം എന്റെ മക്കൾ വന്നേപ്പിന്നെയാ.ഗായത്രി പോട്ടെ നിന്റെ ചേച്ചിയാ,പക്ഷെ വീണ
അവൾ നിന്റെയടുക്കൽ എടുക്കുന്ന
സ്വാതന്ത്ര്യം കാണുമ്പോൾ എനിക്ക്‌
ഒരു ഭയം….. എവിടെയൊ പിശകി കിടക്കുന്നത് പോലെ…. എന്റെ ശംഭു പറയ് എന്താ അവൾക്ക് നിന്നോട്?

ഞാൻ പറഞ്ഞില്ലേ ടീച്ചറെ.മാഷും ടീച്ചറും പോയിക്കഴിഞ്ഞാൽ ഒന്ന് മിണ്ടാൻ ഞാനല്ലേയുള്ളൂ.അതാ എന്റെ ടീച്ചർക്ക് ഓരോ വേണ്ടാത്ത തോന്നൽ.

Leave a Reply

Your email address will not be published. Required fields are marked *