ഏയ്യ്.. വല്ലായ്മ ഒന്നുമില്ല പ്രസന്നത നടിച്ചു അവൻ പറഞ്ഞു. എവിടെ ആയിരുന്നു ബുക്ഫെസ്റ്റ്? വേറെ എവിടേം പോയില്ലേ.. പുള്ളിക്ക് ബോർ അടിച്ചിട്ടുണ്ടാവോ ഇവിടെ വന്നിട്ട്?
ചോദിക്കണ്ടായിരുന്നു.. ആന്റി എന്തെങ്കിലും കള്ളം പറഞ്ഞാൽ തനിക്ക് വേദനിക്കും.
വൈപ്പിനിൽ ഒരു ബീച്ചിന്റെ അടുത്തായിരുന്നു.. ബീച്ചിലും ഒന്ന് പെട്ടെന്ന് കറങ്ങി.. പിന്നേ ഉച്ച ആയപ്പോഴേക്കും ഇങ്ങോട്ട് എത്തി . യസ്റു ഒറ്റക്കല്ലേ. വിനീത് വന്നപ്പോഴേ പേനേം പേപ്പറും എടുത്ത് മുറിയിൽ കയറി എഴുത്താണ്.. കഥയാണോ കവിത ആണോന്നു അറിയില്ല.. എഴുതുമ്പോ എന്ത് ബോർ അടിക്കാൻ ?
ആന്റി പറഞ്ഞത് എല്ലാം സത്യം ആണ്.. കാർമേഘമൊഴിഞ്ഞു.. അവന്റെ മുഖം പ്രസന്നമായി. ഓരോരോ വേണ്ടാത്ത ചിന്തകൾ.. അവനു സ്വയം ദേഷ്യം തോന്നി.
ബീച്ചിൽ പോയത് അബദ്ധം ആയി..
എന്തേ.. അവൻ എണീറ്റിരുന്നു ചോദിച്ചു.
മുഴുവൻ കോളേജ് പിള്ളേര്.. ലവേഴ്സ്.. ഓ കാണേണ്ട സീനുകൾ ആണ്.. ഓപ്പൺ എയറിൽ.. എന്റെ തൊലി ഉരിഞ്ഞു പോയി.. വേഗം തന്നെ ഓടി രക്ഷപ്പെട്ടു. വേറെ ആരെങ്കിലും ഒക്കെ ആയിരുന്നെങ്കി കുഴപ്പമില്ല.. ഇത് വിനീതിനേം കൊണ്ട് പോയി.. ചമ്മി നാശമായി.
ടിനു പൊട്ടിച്ചിരിച്ചു..
അധികം കിണിക്കണ്ട.. എന്റെ അവസ്ഥ എനിക്കെ അറിയൂ.. എന്ന് പറഞ്ഞു ആന്റി എണീറ്റ് അടുക്കളയിലേക്ക് പോയി.
ഗംഗ പോയപ്പോൾ യസ്രിന യാസിം വീണ്ടും റൂമിലേക്ക് വന്നു.. അവൻ കിടക്കുക ആണ്.. പക്ഷേ മുഖത്ത് പ്രസന്നത ഉണ്ട്..
ഹായ് മരച്ചീനി പോലിരുന്ന മോറ് ബൾബിട്ട പോലെ കത്തണുണ്ടല്ലോ
പിന്നേം വന്നോ ശല്യം.. അവൻ കാൽ എടുത്ത് അവളുടെ കയ്യിൽ ഒരു ചവിട്ട് വച്ചു കൊടുത്തു.. പോയിരുന്നു പഠിക്ക്..
എനിക്ക് തോന്നുമ്പോ പഠിച്ചോളാംട്ടാ എന്ന് പറഞ്ഞു യസ്രിനക്കുട്ടി പുറത്തേക്ക് പോയി.. അസ്‌നി ധരിച്ചിരുന്ന അതേ കളർ ടി ഷർട്ടും സ്കർട്ടും ആണ് യസ്രിനയ്ക്കെന്നു ടിനു അപ്പോഴാണ് ശ്രദ്ധിച്ചത്..