അതിൽ യസ്രിന കയറാൻ പാടില്ല എന്നായിരുന്നു അന്നത്തെ വാശി. അന്ന് മുതൽ അതവന്റെ റൂം ആയി മാറി. വർഷങ്ങൾക്ക് ശേഷവും ആ റൂം ടിനുവിന്റെ മാത്രം ആണ്, യസ്രിന യ്ക്ക് മാത്രമേ അത് അംഗീകരിക്കാൻ വിഷമം ഉളളൂ, മേലേ ബാല്കണിയിലേക്കു തുറക്കുന്ന ആ റൂം വീട്ടിലെ ഏറ്റവും നല്ല റൂം ആണു. കുറച്ച് വലുതായ ശേഷം, പല വട്ടം അവൾ അത് കയ്യേറാൻ ശ്രമിച്ചതാണ്, പക്ഷേ ഇടക്ക് ടിനു അവിടെ നിൽക്കാൻ വരുമ്പോൾ യസ്രിന യുടെ സാധനങ്ങൾ എല്ലാം വലിച്ചു പുറത്തേക്ക് ഇട്ട് അവളെ ഗെറ്റ് ഔട്ട് അടിക്കും. പിന്നെ ഒരു ഇടി കൂടൽ ഉണ്ടാവും.. ടിനുവിന് യസ്രിന വെറും തൃണം ആയത് കൊണ്ട് ഇടിച്ചു പപ്പടമാക്കി മൂലക്ക് ഇടുന്നതിനു 2 മിനിറ്റ് തികച്ചു വേണ്ട. ഇപ്പൊ ഒന്ന് രണ്ട് വർഷമായി ആരോഗ്യത്തിനു ഹാനികരം ആയ ഈ കയ്യേറ്റ പരിപാടി അവൾ നിർത്തി വച്ചിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും സ്ഥിരമായി അവിടെ പോയി നിൽക്കുന്നത് ടിനുവിന് അത്ര താല്പര്യമുള്ള കേസ് അല്ല, ഒന്ന്.. യസ്രിന ഒരു കൊസ്രാ കൊള്ളി ആണു.. എന്തെങ്കിലും പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാക്കി കൊണ്ടിരിക്കും.. ഒരു മിനിറ്റ് സമാധാനം തരില്ല.. വീട്ടിൽ കയറിയാൽ അവനോടും വീട്ടിനു പുറത്തിറങ്ങിയാൽ അവൻ കൂടെ ഉള്ള ധൈര്യത്തിന് മറ്റു പിള്ളേരോടും.. ഇപ്പോഴാണെങ്കി ആൺപിള്ളേരെ വായ് നോട്ടവും കൂടുതൽ ആണു.. കഴിഞ്ഞ തവണ പോയപ്പോ ഗിരി എന്നൊരു ചേട്ടന്റെ പിന്നാലെ ആയിരുന്നു.. അതവൾ എന്തെങ്കിലും ആവട്ടെ.. പക്ഷേ ഗിഫ്റ്റ് വാങ്ങൽ, ചോക്കലേറ്റ് വാങ്ങൽ, അവിടെയും ഇവിടെയും കൊണ്ടാക്കൽ, ഗിരിയെ കുറിച്ചുള്ള വർണ്ണനകൾ കേൾക്കൽ.. അങ്ങനെ കുറെ തൊന്തരവ്.. 5 മിനുറ്റ് വെറുതെ ഇരിക്കാനും സമ്മതിക്കില്ല, പോക്കറ്റിൽ 100 രൂപ വെറുതെ കിടക്കാനും സമ്മതിക്കൂല.. അപ്പോഴേക്കും ഡയറിമിൽക് തിന്നാൻ വിശക്കും അവൾക്ക്. ഇത് പക്ഷേ മാനേജബിൾ ആണു.. ഇത്തിരി സ്ട്രിക്ട് ആയാൽ ഒതുങ്ങിക്കോളും . പക്ഷേ രണ്ടാമത്തേത് അങ്ങനെ അല്ല.. ഗംഗ ശോഭിത യാന്റി.. നല്ല സ്ട്രിക്ട് ആണു. പറയുമ്പോ അവനു ഒരു കൂട്ടുകാരിയെ പോലെ ആണു ഗംഗയാന്റി, പക്ഷേ പറഞ്ഞാ പറഞ്ഞ പോലെ അനുസരിച്ചോണം, ഇല്ലെങ്കി നിർത്തിപ്പൊരിക്കും, ക്ലാസ് ഇല്ലാത്ത ദിവസം പോലും ഏഴര കഴിഞ്ഞാൽ ഉണർന്നോണം. എക്സർസൈസ് ചെയ്തോളണം. ഫുഡ് പറയണ പോലെ കഴിക്കണം. ഇവിടെ നിക്കുമ്പോ പോക്കറ്റ് മണി തരുന്നത് ആന്റിയാണ്. സണ്ണിയെ പോലെ അല്ല, കൃത്യം കണക്ക് കാണിക്കണം.. എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ ശിക്ഷ ആയി പോക്കറ്റ് മണിയിൽ കുറവ് വരും.
രതിചിത്രത്താഴ് The beginning [NIM]
Posted by