“ഉസ്താദേ ഉസ്താദ് വേഗം പൊക്കോ …..ഇവക് സിനിമ കണ്ടു പിരാന്ത് ആയതാണ്….വേഗം പോക്കോളിൻ “
“ഫിദ കൈ എടുക്ക് , ആ കുട്ടിക് എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കട്ടെ” ഇത് പറന്നപ്പോഴേക്കും ഫിദയുടെ കയ്യിൽ ഒരു കടി പാസാക്കി സജ്‌ന തന്റെ വായയെ സ്വതന്ത്ര ആക്കിയിരുന്നു.
“ഔവ്……ന്റെ കൈയ്യ്…..ദുഷ്ട്ട…..?”
“ഉസ്താദേ, ഞങ്ങടെ കല്യാണം കഴിയുന്നത് വരെ ഇങ്ങക് എന്റെയും ഇവളുടെയും കാമുകൻ ആയി അഭിനയിക്കാൻ പറ്റോ?? ഇവടെ മിണ്ടാനും പറയാനും കറങ്ങാനും ആരും ഇല്ല, ഇങ്ങളെ കണ്ടപ്പോയെ ഞങ്ങൾക്ക് പിടിച്ചു…ഇങ്ങളെ ബാപ്പ പറഞ്ഞിട്ടല്ലേ ഇങ്ങള് ഈ വേഷം കെട്ടിയത് അത് പോലെ തന്നെ ആണ് ഞങ്ങടെ അവസ്ഥയും…അധിക കാലം മാണ്ട …ഒരു രണ്ടു മൂന്ന് മാസം….പറ്റൂലാന്ന് പറയല്ലേ ” … ഫിദ തലയിൽ കൈ വെച്ച് നിന്നു?♀️ .
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ ആയി നാസറിന്റെ അവസ്ഥ…താൻ നന്നാവരുത് എന്ന് ആരോ ഉറപ്പിച്ചത് പോലെ ഉണ്ടല്ലോ എന്ന് മനസ്സിൽ പറഞ്ഞ ശേഷം ഉള്ളിലെ സന്തോഷം പുറത്തു കാണിക്കാതെ കപട സംശയത്തോടെ അവൻ ചോദിച്ചു :
“എനിക്ക് മനസ്സിലായില്ല …രണ്ടു പേർക്കും കൂടെ ഞാൻ ഒരാളോ?….ഞാൻ നിങ്ങളുടെ ഉസ്താദ് അല്ലെ കുട്ടികളെ?”
“അതെ രണ്ടു പേർക്കും കൂടെ ഒരാൾ….ഉസ്താദോ……അതൊക്കെ രണ്ടു ആഴ്ച മുന്നേ…ഇങ്ങള് ആലോചിച്ചിട്ട് പറ “
“സജ്ന…ഫിദ…..ദേ ഇങ്ങളെ കാണാനും വേണ്ടി ആരാണ്ടെ വന്നിരിക്കുന്നു…” അവരുടെ ക്ലാസ് മേറ്റ് റസിയ വന്നു പറഞ്ഞു .
“ആരാണ് റസിയ? എവിടെ?”
“അന്നക്ക് അറിഞ്ഞൂടാ…ആടെ പുറത്തു ഗേറ്റിന്റെ അടുത്ത് ഉണ്ട് “
ഫിദ അപ്പോൾ തന്നെ സജ്നയുടെ കൈ പിടിച്ചു വലിച്ചു നടന്നു. നടക്കുന്നതിനിടെ സജ്‌ന നാസറിനെ തിരിഞ്ഞു നോക്കി കൈ വീശി കാണിച്ചു. നാസർ ജൂൺ…ജൂലായ്….ആസ്വദിച്ചു കൊണ്ട് വരാന്തയിലെ തൂണിൽ ചാരി നിന്നു.
” നീ എന്തൊക്കെയാണ് വിളിച്ചു കൂവിയത് സജ്ന???? ന്റെ കൈ തരിച്ചു വന്നതാണ്…” ഗേറ്റ് ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഫിദ ചോദിച്ചു.