ചന്ദ്രൻ: നിങ്ങൾ അവിടെ നിക്ക്..
എന്നിട്ട് ഷാഹിയെ നോക്കിയിട്ട് ചോദിച്ചു
“നിനക്ക് പാചകം അറിയാമോ..?”
ഷാഹി പെട്ടെന്ന് തലയാട്ടിയിട്ട് “അറിയാം..” എന്ന് മറുപടി പറഞ്ഞു…
ചന്ദ്രേട്ടൻ അപ്പോൾ ശാന്തയെ മാറ്റിനിർത്തിയിട്ട് ശാന്തയോട് “സമർ അവന് ഒരു പാചകക്കാരിയെ വേണം എന്ന് പറഞ്ഞിരുന്നു”
ശാന്ത: സമറോ…? അതുവേണോ..?
ചന്ദ്രൻ:എന്തെ..?
ശാന്ത:അതല്ലാ… അവൻ ഒറ്റയ്ക്ക് അല്ലെ താമസം…
ചന്ദ്രൻ: അതിനെന്താ…അവൻ ഏതെങ്കിലും ഒരു പെണ്ണിനോട് മോശമായിട്ട് പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ…?
ശാന്ത:ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത് ചന്ദ്രേട്ടാ…അവന് ചുറ്റും എന്തൊക്കെയോ നിഗൂഢതകൾ ഉള്ളപോലെ തോന്നിയിട്ടുണ്ട്…ബാക്കിയുള്ള സ്റ്റുഡന്റ്സിനെ പോലെ അല്ല അവൻ…അവന്റെ ബാക്ക്ഗ്രൗണ്ട് മറ്റും…ആ പെണ്ണിന് ആരുമില്ല…
ചന്ദ്രൻ: ഡീ അവൻ കാരണം അവന്റെ ഏതെങ്കിലും കൂട്ടുകാരന് പ്രശ്നം വരുന്നത് നീ കണ്ടിട്ടുണ്ടോ… അവൻ അവന്റെ കൂടെ ഉള്ള ഒരാളെയും മറ്റുള്ളവർക്ക് ഇട്ടുകൊടുത്തിട്ട് സ്വന്തം തടി രക്ഷപ്പെടുത്തില്ല… ആ കാര്യത്തിൽ അവനെ എനിക്ക് വിശ്വാസമാണ്… ഇതേ ഇപ്പൊ ഒരു വഴിയുള്ളൂ…
ശാന്ത: ശരി… ഞാൻ അവളോട് ചോദിച്ചു നോക്കട്ടെ
അവർ രണ്ടുപേരും നടന്ന് ഷാഹിയുടെ അടുത്തെത്തി…
ശാന്ത: മോളെ ഒരു വഴിയുണ്ട്… ഇവിടെ തേർഡ് ഇയറിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ ഒരു പാചകക്കാരിയെ വേണം…മോൾക്ക് അത് ചെയ്തുകൊണ്ട് അവിടെ താമസിച്ചുകൂടെ
ഷാഹി: ചേച്ചി അത്….
ശാന്ത: മോൾ പേടിക്കേണ്ട… വേറെയാളുകൾ ഒന്നും ഇല്ല അവനുമാത്രം പാചകം ചെയ്താൽ മതി…അവൻ മാത്രമേ വീട്ടിലുള്ളു
ഷാഹി:അവൻ എന്ന് പറഞ്ഞാൽ…