ശാന്ത:മോൾ ആ കാര്യത്തിൽ പേടിക്കണ്ട…അവൻ ഒരിക്കലും നിന്റെ മാനത്തിന് വില പറയില്ല…നിനക്ക് വിശ്വസിക്കാം…ഇതേ ഇപ്പോ വഴിയുള്ളൂ
ഷാഹി ഒന്ന് ആലോചിച്ചതിനുശേഷം ശരി എന്ന് പറഞ്ഞു
ചന്ദ്രൻ: ഉറപ്പിക്കാൻ വരട്ടെ…അവന്റെ സമ്മതം കൂടി വാങ്ങട്ടേ..
അതും പറഞ്ഞു ചന്ദ്രൻ തന്റെ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്തു…അവനെ വിളിച്ചാൽ കിട്ടുമോ എന്ന് അറിയില്ല…അവൻ നാട്ടിൽ ഇല്ല ഇപ്പൊ…ഇടയ്ക്ക് അവന് ഒരു മിന്നൽ ഉണ്ട്…ആ മിന്നലിൽ ദൈവം തമ്പുരാൻ തിരഞ്ഞാൽ പോലും അവനെ തിരഞ്ഞാൽ കിട്ടില്ല… എന്ന് പറഞ്ഞ് സമറിന്റെ ഫോണിലേക്ക് വിളിച്ചു
“This Subscriber is not reachable”
ചന്ദ്രേട്ടന്റെ ഫോണിൽ നിന്ന് ഒരു സുന്ദരി അവളുടെ കിളിശബ്ദത്തിൽ ചിലച്ചു…നോ രക്ഷ…ഇനി കുഞ്ഞുട്ടനെ ഒള്ളു ശരണം…
അതാരാ കുഞ്ഞുട്ടൻ..? ശാന്ത ചോദിച്ചു..
ചന്ദ്രൻ:അതോ..അവനാണ് സമറിന്റെ വലംകൈ…അവന്റെ ചങ്ക്…
എന്ന് പറഞ്ഞിട്ട് കുഞ്ഞുട്ടന്റെ ഫോണിലേക്ക് വിളിച്ചു..
ആദ്യം വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തതല്ലാതെ ആരും എടുത്തില്ല… “ഇവനും അവനെപ്പോലെ ആവാൻ തുടങ്ങിയോ ദൈവമേ” എന്ന് ചന്ദ്രേട്ടൻ സ്വയം ചോദിച്ചിട്ട് ഒന്നുകൂടെ കുഞ്ഞുട്ടന്റെ ഫോണിലേക്ക് വിളിച്ചു ലൗഡ്‌സ്‌പീക്കറിൽ ഇട്ടു…
ട്രണീം ട്രണീം ട്രണീം എന്ന ശബ്ദം ആ മൂന്നുപേരുടെ ഇടയിൽ മുഴങ്ങിക്കേട്ടു…ഫോൺ പിന്നേം റിങ് ചെയ്തുകൊണ്ടിരുന്നു…ഷാഹിയുടെ ഹൃദയം പോലും ആ ശബ്ദത്തിൽ മിടിച്ചുകൊണ്ടിരുന്നു..
ട്രണീം ട്രണീം ട്രണീം
പെട്ടെന്നു ആരോ ഫോൺ എടുത്തു…
“ഹാലോ ചന്ദ്രേട്ടാ…എന്തൊക്കെയുണ്ട് വിശേഷം…കനകച്ചേച്ചി ഇപ്പോളും രാത്രി 10 മണി കഴിഞ്ഞാൽ നട അടക്കാറുണ്ടോ…?”
കുഞ്ഞുട്ടൻ ആയിരുന്നു അപ്പുറത്ത്…
കനക ചന്ദ്രേട്ടന്റെ ഭാര്യ ആണ്… ചന്ദ്രേട്ടൻ കള്ളുകുടിക്കുന്ന രാത്രികളിൽ കനകമ്മ ചന്ദ്രേട്ടനെ വീട്ടിൽ കയറ്റാറില്ലയിരുന്നു…അതാണ് കളിയായി കുഞ്ഞുട്ടൻ ചോദിച്ചത്…
ചന്ദ്രേട്ടൻ:മോനെ അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല… നീ വിളിച്ചപ്പടെ തന്നെ നെഞ്ചത്തു കേറി കുത്തല്ലേ… മോനെ…ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചത്…
കുഞ്ഞുട്ടൻ:എന്താ ചന്ദ്രേട്ടാ പറയൂ..