“അതെന്താ മോളെ അങ്ങനെ ചോദിച്ചത്..”
ശാന്ത തിരിച്ചു ചോദിച്ചു
ഒന്നുമില്ല…നിങ്ങളുടെ ഒക്കെ സംസാരത്തിൽ നിന്ന് സമറിനെ കുറിച്ചു ഒരു രൂപം കിട്ടുന്നില്ല….ഷാഹി പറഞ്ഞു
അവനെ കുറിച്ച് ഒരു പൂർണ രൂപം ഞങ്ങൾക്ക് ഇതുവരെ കിട്ടിയിട്ടില്ല…ശാന്ത പറഞ്ഞു
അതെന്താ ചേച്ചി.. ഷാഹി ചോദിച്ചു
അവൻ അങ്ങനാണ്..ആർക്കും പിടി കൊടുക്കാത്ത ഒരു ഐറ്റം..അവൻ എപ്പോ എന്ത് ചെയ്യും എന്ന് ആർക്കും പറയാൻ പറ്റില്ല..അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളപോലെ എനിക്ക് തോന്നിയിട്ടുണ്ട്..പക്ഷെ ഒരിക്കലും അവൻ ഒരാളുടെ അടുത്തും മനസ്സ് തുറക്കുന്നത് ഞാൻ കണ്ടിട്ടില്ല…ശാന്ത പറഞ്ഞു
പിടികിട്ടാത്ത ഒരു ഐറ്റം ആണല്ലോ…ഷാഹി ശാന്ത പറഞ്ഞതുകേട്ട് പറഞ്ഞു
അതേപോലെ അവന് ഇടയ്ക്ക് ഓരോ മുങ്ങലുണ്ട്..കുറച്ചു ദിവസം കഴിഞ്ഞാൽ പഴയ പോലെ തിരികെ എത്തും..എവിടേക്കാ പോയത് എന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല…ശാന്ത പറഞ്ഞു
അതൊക്കെ പണക്കാരായ മാതാപിതാക്കളുള്ള മക്കളുടെ ഓരോരോ കുസൃതികൾ ആവും…ഷാഹി പറഞ്ഞു
മോളേ… രണ്ടു കൊല്ലം കഴിഞ്ഞു അവൻ ഇവിടെ കോളേജിൽ ചേർന്നിട്ട്… ഇതുവരെ അവനെ അന്വേഷിച്ചു ആരും വരുന്നത് ഞാൻ കണ്ടിട്ടില്ല..ഒരു പാരെന്റ്സ് മീറ്റിംഗിന് പോലും ആരും അവന് വേണ്ടി വന്നിട്ടില്ലാ…ശാന്ത പറഞ്ഞു
സമർ അനാഥനാണോ…അത് ചോദിക്കുമ്പോൾ ഷാഹിക്ക് ഉള്ളിൽ ഇത്തിരി സങ്കടം തോന്നിയിരുന്നു
അറിയില്ല മോളെ…ഒരിക്കൽ ഞാനീ ചോദ്യം അവനോട് ചോദിച്ചിരുന്നു..ഒരു പുഞ്ചിരിയിൽ മാത്രം അവൻ അതിനുള്ള മറുപടി ഒതുക്കി…
അപ്പൊ ഈ കുഞ്ഞുട്ടൻ സമറിന്റെ ആരാ.. ഷാഹി ചോദിച്ചു
അത് ചുരുളഴിയാത്ത വേറെ ഒരു രഹസ്യം…ശാന്ത ചിരിച്ചുകൊണ്ട് മറുപടി നൽകി