ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

“ഹേയ് ഞാൻ ചുമ്മാ പറഞ്ഞതാ .. നേരം വെളുത്ത് ഇതിപ്പോ രണ്ടാമത്തെ ചായ ആണ് .. എന്താണ് ഇവിടെ രണ്ടാളും കൂടെ ഒരു സംസാരം “

സുമയുടെ കയ്യിൽ നിന്നും ചായ വാങ്ങി സുധാകരൻ ചോദിച്ചു.

“ഞാൻ നാത്തൂന്‍റെ അടുത്ത് ആ ഒഴിഞ്ഞ് കിടക്കുന്ന കട മുറി ഇറച്ചി കോഴി കച്ചവടം നടത്തുന്നതിന് ചോദിക്കുകയായിരുന്നു ”
ലളിത പറഞ്ഞു

“ഞങ്ങളീ പട്ടാളക്കാർക്ക് പിരിഞ്ഞു വന്നാൽ ഒരു ദിവസം പോലും ചുമ്മാ ഇരിക്കാൻ വലിയ പാടാണ് .. അപ്പോ ഇവളാണ് ഇങ്ങനെയൊരു ബിസിനസിനെ പറ്റി പറയുന്നത് , ഞങ്ങടെ വീട്ടിൽ നിന്നും ഒരു രണ്ടു കിലോമീറ്റർ ദൂരം അല്ലേ ഇങ്ങോട്ട് ഉള്ളൂ .. അതു കൊണ്ടു തന്നെ എനിക്ക് എപ്പോഴും വന്നു പോകാനും എളുപ്പമാണ് ”
സുധാകരൻ പറഞ്ഞു.

“നിങ്ങളെ പോലെ ഒരു ആൺ തരി അല്ല ഞങ്ങൾക്ക് , രണ്ടു പെൺകുട്ടികളാണ് .. ദാ എന്ന് പറയും മുൻപേയാണ് പെൺകുട്ടികൾ വളരുന്നത് .. ഇനി ഉള്ള കാലം ഏട്ടന്റെ പട്ടാളത്തിൽ നിന്നുമുള്ള പെൻഷൻ മാത്രം കൊണ്ട് കഴിയുവാൻ വലിയ ബുദ്ധിമുട്ടാണ് “

ലളിത പ്രാരാബ്ധങ്ങളുടെ കെട്ട് അഴിക്കുവാൻ തുടങ്ങിയപ്പോൾ സുമയ്ക്ക്‌ ദേഷ്യം വന്നു.

അല്ലെങ്കിലും സ്വന്തം ബുദ്ധിമുട്ട് നിരത്തി പ്രശാന്ത് ഏട്ടന്റെ കയ്യിൽ നിന്നും പൈസ അടിച്ചു മാറ്റുവാൻ ഒരു പ്രത്യേക കഴിവാണ് ലളിത ചേച്ചിക്ക്.വീട് ഭാഗം വച്ചപ്പോൾ പ്രായമായ അച്ഛനെ നോക്കേണ്ടി വരും എന്ന ഒറ്റക്കാരണത്താൽ ഭാഗം പൈസ ആയിട്ട് മതി എന്നും പറഞ്ഞ് കാശും വാങ്ങി പോയ ആളാണ് , അച്ഛന്റെ മരണ ശേഷമാണ് പിന്നീട് ഇങ്ങോട്ട് വന്നു തുടങ്ങിയത്. എട്ടിലും ഒൻപതിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ കാശ് പിരിക്കൽ. ചേച്ചിയുടെ ആവശ്യങ്ങൾക്ക് എല്ലാം താളം തുള്ളുന്ന പ്രശാന്ത് ഏട്ടനെ പറഞ്ഞാൽ മതിയല്ലോ … സുമയുടെ ചിന്തകൾ കാടുകയറി.

“പറഞ്ഞ പോലെ നിങ്ങടെ ഏക ആൺ തരി അനന്തു എവിടെപ്പോയി കണ്ടില്ലല്ലോ ..?”
സുധാകരൻ ചോദ്യമാണ് സുമയെ ചിന്തയിൽ നിന്നും ഉണർത്തിയത്.

“ഏട്ടാ അവൻ പത്താം ക്ലാസ്സിൽ അല്ലേ .. രാവിലെയും വൈകിട്ടും ട്യൂഷൻ ഉണ്ട് അതു കൊണ്ട് അല്പം താമസിച്ചു മാത്രമേ വരികയുള്ളൂ “

മറുപടി നൽകുമ്പോൾ സുമ കണ്ടത് തന്റെ ശരീരത്തിന്റെ അഴകളവുകൾ അളന്ന് എടുക്കുന്ന സുധാകരനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *