ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

ഏതു പെണ്ണും കേൾക്കുവാൻ ആഗ്രഹിക്കുന്ന കാര്യമാണ് അവൻ പറഞ്ഞത്. ഞാൻ അത് നന്നായിട്ട്‌ ആസ്വദിച്ചു എങ്കിലും ദേഷ്യം അഭിനയിച്ചു കൊണ്ട് ഞാൻ പറഞ്ഞു ,

“നീ എന്റെ സൗന്ദര്യത്തിന് മാർക്ക് ഇടാതെ വേഗം ചായ കുടിച്ചിട്ട് വരൂ …”

അതും പറഞ്ഞു കാലിന്മേൽ കാൽ കയറ്റി വെച്ച് അവന്റെ മുൻപിൽ ഇരുന്നപ്പോൾ പാവാട അല്പം മുകളിലേക്ക് ഉയർന്ന്‌ കണങ്കാലിലെ സ്വർണ്ണ കൊലുസ്സ്‌ അവൻ കണ്ടു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഞാൻ ഒരുപാട് മാറിയിരിക്കുന്നു , ഒരു പയ്യന്റെ മുൻപിലാണ് ഒരു നാണവുമില്ലാതെ ഇങ്ങനെയൊരു കോലത്തിൽ ഇരിക്കുന്നത്. ഓരോ കവിൾ ചായ കുടിച്ചു ഇറക്കുന്നതിന്റെ ഇടയിലും അവൻ എന്റെ സൗന്ദര്യത്തെ നന്നായിട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ ഇതു പോലെ ഒരു സ്ത്രീ അവന്റെ മുൻപിൽ ആദ്യമായിട്ടായിരിക്കും സ്വന്തം ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത്.

“എനിക്ക് ഇവിടെ എന്ത് ജോലിയാണ് ചെയ്യാൻ ഉണ്ടെന്ന് ചേച്ചി പറഞ്ഞത് ?”
ചായക്കപ്പ് ടീപ്പോയിലേക്ക്‌ വെച്ച് കൊണ്ട് അവൻ ചോദിച്ചു.

“ഓണം ഒക്കെ അല്ലേ വരുന്നത് വീട്ടിലെ മാറാല ഒക്കെ ഒന്ന് അടിച്ചു വാരണം ”
ഞാൻ പറഞ്ഞു

“ഹ … ഓണത്തിന് ഇനിയും സമയമുണ്ടല്ലോ ?”

“സമയം ഉണ്ടാകും പക്ഷേ ഹർത്താൽ ദിവസം മാത്രമല്ലെ നിനക്ക് ഒഴിവുള്ളത്”

“അത് ശരിയാ .. കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് ഒന്നു പൊക്കോട്ടെ എന്ന് ചോദിച്ചിട്ട് പോലും സുധാകരേട്ടൻ സമ്മതിച്ചില്ല ”
അല്പം വിഷമത്തോടെ അവൻ പറഞ്ഞു.

“ആദ്യം നമുക്ക് ബെഡ് റൂമിൽ നിന്ന് തുടങ്ങാം .. മുകൾ ഭിത്തി മുഴുവൻ മാറാലയാണ് “

അടിച്ചുവാരാനുള്ള ചൂല് അടുക്കളയിൽ നിന്നും എടുത്തു കൊണ്ടു വന്ന് അവന്റെ കയ്യിലേക്ക് കൊടുത്തിട്ട്‌ ഞാൻ പറഞ്ഞു.

അവൻ ബെഡ് റൂമിലേക്ക് നടന്നു.

“സുമ ചേച്ചി … എനിക്കൊരു തോർത്ത് തരുമോ … പൊടി അലർജി ആയതു കൊണ്ട് മുഖത്ത് കെട്ടാനാണ് ”
ശരത്ത് ചോദിച്ചു.

“ആ ഡ്രസ്സ് സ്റ്റാൻഡിൽ കിടക്കുന്ന തോർത്ത് എടുത്തോ നീ ..”

കുളിച്ചിട്ട് വന്നപ്പോൾ ശരീരം തുടച്ചിട്ട് സ്റ്റാൻഡിലേക്കിട്ട തോർത്ത് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *