ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

വീട്ടിൽ വന്നു കയറി ഡോർ അടക്കുമ്പോഴും എരിയുന്ന സിഗരറ്റുമായി അവിടെ തന്നെ നിൽക്കുന്ന ഷാനവാസിനെ സുമ ഭീതിയോടെ നോക്കി. സ്വന്തം ഉമ്മയുടെ കാമ കേളി കൺ മുന്നിൽ അരങ്ങേറുമ്പോഴും എങ്ങനെയാണ് ഒരു മകന് ഇത്ര നിസ്സാരമായി പെരുമാറാൻ സാധിക്കുന്നത്.

ഉള്ളിൽ ആധി കലർന്ന ഒരു ഭയം ഉണ്ടെങ്കിലും അടുത്ത പ്രഭാതത്തിൽ ഒരു വീട്ടമ്മയുടെ ജോലിയിലേക്ക് സുമ കടന്നു.
അതി രാവിലെ തന്നെ അനന്തു ട്യൂഷന് പോയി. അവനെ നിർബന്ധിച്ച് ബ്രേക്ഫാസ്റ്റ് കഴിപ്പിച്ചു വിട്ടിട്ട് തലേന്നത്തെ അലക്കാനുള്ള തുണികൾ വാഷിംഗ് മെഷീനിലേക്ക് ഇടുന്ന തിരക്കിലായിരുന്നു സുമ. ശരത്ത് രാവിലെ കോഴി കട തുറന്നിട്ടുണ്ട് , തലയറുത്ത് വീപ്പയിൽ ഇടുന്ന ഇറച്ചിക്കോഴികൾ പ്രാണ രക്ഷാർത്ഥം പിടയുന്ന ശബ്ദം കേട്ട് തുടങ്ങി. ഇന്നലെ രാത്രി ശരത്ത് എപ്പോൾ തിരികെ വന്നു എന്നതിനെപ്പറ്റി ഒരു അറിവുമില്ല. രാവിലെ അവൻ കട തുറക്കുവാൻ പോയ സമയം പുറത്തേക്ക് ഇറങ്ങാതെ അതി വിദഗ്ധമായി താൻ ഒഴിഞ്ഞു മാറി .. എന്തോ അവനെ കാണുന്നത് ഇപ്പോൾ ഒരു ഭയം ആയി മാറിയിരിക്കുന്നു.

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു … വാഷിംഗ് മെഷീൻ ഓൺ ആക്കി പുറത്തേക്കു വന്ന് കതക് തുറന്ന് സുമ ഒന്ന് ഞെട്ടി. തൊട്ടു മുന്നിൽ ഷാനവാസ് …!!

ഒരു സിനിമയിലെന്ന പോലെ തലേ രാത്രിയിലെ കാഴ്ചകൾ സുമയുടെ മുന്നിൽ കൂടി പാഞ്ഞു പോയി. സുമയുടെ മുഖത്തു നിന്നും കാര്യങ്ങൾ വായിച്ചിട്ട് എന്ന പോലെ ഷാനവാസ് പറഞ്ഞു ,

“ഞാൻ ചേച്ചിയെ ഒന്ന് കാണുന്നതിന് വേണ്ടി വന്നതാണ് .. അനന്തു ട്യൂഷന് പോകുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു , എനിക്ക് ചേച്ചിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്നുണ്ടായിരുന്നു “

“ഷാനവാസിന് എന്താണ് പറയാനുള്ളത് എന്ന് വച്ചാൽ പറഞ്ഞോളൂ …”
സ്വരം അല്പം കടുപ്പിച്ച് തന്നെയാണ് സുമ അങ്ങനെ പറഞ്ഞത്.

“എനിക്കറിയാം ചേച്ചിയുടെ മനസ്സിൽ ഇപ്പോൾ ഉമ്മയോടും എന്നോടും ഒക്കെ വെറുപ്പ് ആയിരിക്കുമെന്ന് .. ഉമ്മയുടെ ഇങ്ങനെയൊരു ബന്ധത്തെ ലോകത്ത് ഒരു മകനും ന്യായീകരിക്കില്ല .. വളരെ കുഞ്ഞായിരിക്കുമ്പോൾ എന്നെയും ഉമ്മയേയും ഉപേക്ഷിച്ചു പോയ എന്റെ ബാപ്പയെ നിങ്ങൾക്കറിയാം അതിനു ശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ എന്നെ പൊന്നു പോലെ സംരക്ഷിച്ചു വളർത്തിയ ഉമ്മയെയും നിങ്ങൾക്കറിയാം … പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഉമ്മയുടെ മനസ്സ് വഴിവിട്ട് സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് ഞാനും വഴി തെറ്റി പോയി തുടങ്ങിയത് “

Leave a Reply

Your email address will not be published. Required fields are marked *