ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

നിസ്സഹായതയോടെ ആ വാക്കുകൾ കേട്ടു നിൽക്കാൻ മാത്രമേ സുമക്ക്‌ കഴിഞ്ഞുള്ളൂ ..രണ്ടടി പുറകോട്ടു നടന്ന് ഭിത്തിയിലേക്ക് ചാരി നിന്നു കൊണ്ട് ദയനീയമായി ഷാനവാസിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

“ചോരയും നീരുമുള്ള ആൺകുട്ടികൾ അയൽപക്കത്തുള്ളപ്പോൾ എന്തിനാണ് ഒരു വരുത്തന് കിടന്ന് കൊടുക്കുന്നത് .. ഒരിക്കൽ മാത്രം .. രാത്രിയോ പകലോ .. ചേച്ചിയുടെ സൗകര്യം പോലെ , എനിക്കും ഒരു അവസരം തന്നേ പറ്റൂ “

“നീ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണോ ?”

“ബ്ലാക്ക് മെയിലോ വൈറ്റ് മെയിലോ ആയിക്കോട്ടെ .. ഞാൻ പറഞ്ഞത് എനിക്ക് കിട്ടിയിരിക്കണം .. ഇല്ലെങ്കിൽ നിങ്ങളുടെ കുടുംബം ഞാൻ തകർത്തിരിക്കും “

സുമയുടെ മറുപടിക്ക് കാത്തു നിൽക്കാതെ , ചുണ്ടിൽ ഏരിഞ്ഞിരുന്ന സിഗരറ്റ് മുറ്റത്തേക്കേറിഞ്ഞ് കാലു കൊണ്ട് തീ കെടുത്തി ഷാനവാസ് പുറത്തേക്ക് നടന്നു.

കിടക്കയിൽ കമഴ്ന്നു കിടന്ന് കരയുന്നതിനിടയിൽ സുമ ഓർത്തു ,

‘എത്രയൊക്കെ മനസ്സിൽ ഹരിച്ചു ഗുണിച്ചാലും ചെയ്ത തെറ്റ് ഓർത്ത് പശ്ചാത്തപിച്ചാലും … കിട്ടേണ്ടത് കിട്ടാതെ ഷാനവാസ് വഴങ്ങില്ല .. എന്റെ പ്രശാന്ത് ഏട്ടൻ , മകൻ അനന്തു … അവരാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത് … കൂടുതൽ പതിവൃത ചമയാൻ പോയാൽ ഷാനവാസ് നടന്ന കാര്യം എല്ലാവരോടും വിളിച്ചു പറയും , എല്ലാം എനിക്ക് നഷ്ടപ്പെടും .. അത് ഒരിക്കലും ചിന്തിക്കാൻ പോലും എനിക്ക് സാധിക്കില്ല ‘

അന്നു രാത്രി അനന്തുവിന്റെ മൊബൈലിൽ നിന്നും ഷാനവാസിന്റെ നമ്പർ എടുത്ത് റൂമിലേക്ക് വന്നിട്ട് സ്വന്തം മൊബൈലിൽ നിന്നും വിറക്കുന്ന കൈകളോടെ സുമ മെസ്സേജ് അയച്ചു ,

‘എനിക്ക് സമ്മതമാണ് .. നാളെ രാവിലെ പത്ത് മണി കഴിഞ്ഞ് വീട്ടിലേക്ക് വരൂ ‘

അല്പ സമയത്തിനു ശേഷം ഷാനവാസിന്റെ മറുപടിയും എത്തി.

രാത്രിയിൽ പ്രശാന്ത് ഏട്ടനോട് സംസാരിക്കുവാൻ മനസ്സ് അനുവദിച്ചില്ല. ഏട്ടൻ വിളിച്ചപ്പോൾ തലവേദനയാണ് എന്ന് കളവു പറഞ്ഞ് മനഃപൂർവം ഒഴിഞ്ഞു മാറി.

“കുറവില്ലെങ്കിൽ ഡോക്ടറെ നാളെ തന്നെ കാണണം കേട്ടോ ..”

ഫോൺ വയ്ക്കുന്നതിനു മുൻപായി പ്രശാന്ത് ഏട്ടന്റെ ഉപദേശം കേട്ടപ്പോൾ ചങ്ക്‌ തകർന്നു പോയി.

അടുത്ത പ്രഭാതത്തിൽ കാര്യങ്ങളെല്ലാം യാന്ത്രികമായി നീങ്ങിക്കൊണ്ടിരുന്നു .. എട്ടു മണി ആയപ്പോഴേക്കും സ്കൂളിൽ പോകാൻ തയ്യാറായി അനന്തു എത്തി.

“ഞാനിന്ന് ഉച്ചയ്ക്കലത്തേക്ക്‌ ചോറ് ഒന്നും ഉണ്ടാക്കിയിട്ടില്ല .. നീ പുറത്തു നിന്നും കഴിച്ചോളൂ “

Leave a Reply

Your email address will not be published. Required fields are marked *