റഷീദയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭർത്താവ് ഒഴിവാക്കി പോയിട്ട് വർഷം കുറെ ആയില്ലേ. ഒന്നോർത്താൽ എന്റെ അവസ്ഥയും റഷീദയുടെ അവസ്ഥയും തുല്യമാണ് .. പ്രശാന്ത് ഏട്ടൻ നാട്ടിൽ വരുമ്പോൾ പോലും എന്നെ തൃപ്തിപ്പെടുത്താൻ കഴിയാറില്ല , ആദ്യമൊക്കെ എന്നോടുള്ള താൽപര്യക്കുറവ് കൊണ്ട് ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ സത്യം മനസ്സിലായത് ഏതോ ഒരു നാട്ടു വൈദ്യന്റെ അടുത്ത് എന്നെയും കൂട്ടി പോയപ്പോഴായിരുന്നു …. എന്നിട്ട് എന്തെങ്കിലും ഫലം ഉണ്ടായോ , അതുമില്ല.
അനന്തുവിന് ശേഷം ഒരു കുഞ്ഞു വേണ്ടേ എന്ന് ബന്ധുക്കൾ എല്ലാവരും ചോദിച്ചപ്പോൾ ഓരോന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി .. എനിക്ക് അവരോട് പറയുവാൻ കഴിയില്ലല്ലോ എന്റെ ഭർത്താവിന്റെ എല്ലാം തളർന്നു പോയി എന്നുള്ള കാര്യം’.
“അമ്മേ … അപ്പച്ചി നമ്മുടെ കടയിൽ കോഴി കച്ചവടം തുടങ്ങാൻ പോവുകയാണോ ?”
അനന്തുവിന്റെ ചോദ്യമാണ് സുമയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“നിന്നോട് ഇത് ആര് പറഞ്ഞു ..?”
“റഷീദ ഇത്തയുടെ മോൻ ഷാനവാസ് പറഞ്ഞു “
‘ഓ .. റഷീദ ഇത്ര പെട്ടെന്ന് കാര്യം നാടു മുഴുവൻ പാട്ട് ആക്കിയോ ‘ സുമയ്ക്ക് ദേഷ്യം വന്നു … അവൾ അനന്തുവിനോട് പറഞ്ഞു ,
“നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ വൃത്തി കെട്ട ചെറുക്കനും ആയി കൂട്ടു കൂടി നടക്കരുതെന്ന് “
“അപ്പോ റഷീദ ഇത്ത ഇവിടെ വന്ന് അമ്മയോടു കൂട്ട് കൂടി സംസാരിച്ചു ഇരിക്കുന്നതിന് കുഴപ്പമൊന്നുമില്ലെ “
“തർക്കുത്തരം പറയുന്നോ അധിക പ്രസംഗി .. “
ദേഷ്യത്തോടെ അനന്തുവിന്റെ തോളിൽ സുമ ഒരു അടി കൊടുത്തു. കലപില എന്തൊക്കെയോ പറഞ്ഞു വഴക്കുണ്ടാക്കി അവൻ പിണങ്ങി അപ്പുറത്തേക്ക് പോയി.
അന്ന് രാത്രി പ്രശാന്ത് ഏട്ടനോട് ഫോണിൽ സംസാരിച്ചപ്പോൾ ഏട്ടന്റെ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
“ചേച്ചിക്ക് ഒരു നല്ല കാലം വരുന്നതിന് നമ്മൾ എന്തിനാണ് എതിര് നിൽക്കുന്നത് … ഞാൻ നാട്ടിൽ വരുമ്പോൾ എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനു വേണ്ടിയാണ് ആ കടമുറി പണിഞ്ഞത് , തൽക്കാലം അത് ഉപയോഗമില്ലാതെ കിടക്കുകയല്ലേ നീ എതിര് ഒന്നും പറയാൻ നിൽക്കണ്ട “