ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

എന്തായാലും കാര്യങ്ങൾ ലളിത ചേച്ചി വിചാരിച്ചത് പോലെ തന്നെ നടന്നു , കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ അല്ലറ ചില്ലറ പണികൾ
തീർത്ത് കോഴിക്കട അവർക്ക് തുറക്കാൻ സാധിച്ചു. വീടിന്റെ നേരെ മുൻപിലായി കടയോട് ചേർന്ന് ഒരു വലിയ ബോർഡും തൂക്കി,

‘ ഇറച്ചി കോഴികൾ വിൽക്കപ്പെടും ‘

ആ ബോർഡ് കൺ മുന്നിൽ തൂങ്ങി ആടുന്നത് കാണുമ്പോൾ ആദ്യമൊക്കെ ദേഷ്യം തോന്നി … സന്ധ്യാ സമയത്ത് വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ ആയിരിക്കും കോഴിയുടെ കഴുത്തറക്കുന്ന ദയനീയമായ കരച്ചിൽ കേൾക്കുന്നത്. അതും പോരാഞ്ഞ് ബീവറേജിനേക്കാൾ തിരക്കായിരുന്നു കോഴിക്കടയിൽ , എപ്പോൾ നോക്കിയാലും വീടിന്റെ മുൻപിൽ ആളും പേരും ബഹളവും.

കഥകളിൽ വായിച്ച ആരോഗ്യ ദൃഢഗാത്രനായ വേലക്കാരൻ രാമുവിനെ പോലെ ഒരു പയ്യനെ കോഴിക്കടയിൽ പ്രതീക്ഷിച്ച റഷീദയ്ക്ക്‌ തെറ്റി .. വന്നത് സുധാകരേട്ടന്റെ ഏതോ അകന്ന ബന്ധത്തിലുള്ള ഒരു പയ്യനാണ് , പേര് ശരത്ത്. ഇരുപത് വയസ്സിനു മുകളിൽ പ്രായം തോന്നും വീട്ടിലെ പ്രാരാബ്ദം കാരണമാണ് ഈ ജോലിക്ക് ഇറങ്ങിയത്.

റഷീദ ആഗ്രഹിച്ചതു പോലെ ലളിത ചേച്ചി ഒഴിഞ്ഞു കിടക്കുന്ന ആ ചായിപ്പ്‌ ശരത്തിന് വേണ്ടി ചോദിച്ചു , മറ്റു വഴികളില്ലാതെ സുമയ്ക്ക്‌ അത് സമ്മതിക്കേണ്ടി വന്നു.

റഷീദയുടെ പ്രാർത്ഥനയുടെ ഫലമായിട്ട്‌
ആയിരിക്കാം ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ കോഴി കടയിലെ പയ്യൻ വീടിനോട് ചേർന്നുള്ള ചായിപ്പിൽ താമസം തുടങ്ങി. ആദ്യമൊക്കെ അവനെ കാണുന്നത് പോലും എനിക്ക് വെറുപ്പായിരുന്നു .. രാത്രിയിൽ കടയും പൂട്ടി ചോര പുരണ്ട ഷർട്ടും ധരിച്ച് വരുന്നത് കാണുമ്പോഴേ ഞാൻ അറപ്പോടെ മുഖം മാറ്റി.

“ഇത് എന്താ സുമേ .. കുറച്ച് കൂടി വണ്ണവും മസ്സിലും ഒക്കെ ഉള്ള ഒരു ചെറുക്കൻ ആയിരുന്നു എങ്കിൽ എന്ത് ചേല് ആയേനെ കാണാൻ ”
താടിക്ക് കയ്യും കൊടുത്ത് വിഷമത്തോടെ റഷീദ പറഞ്ഞു.

അകത്തിരുന്ന് ക്രിക്കറ്റ് കളി കാണുന്ന മകൻ അനന്തു കേൾക്കാതെ സുമ പതുക്കെ റഷീദയോട് ചോദിച്ചു ,

“കൊച്ചു പയ്യന്മാരെ തന്നെ ആണല്ലേ റഷീദേ നിനക്ക് ഇഷ്ടം “

Leave a Reply

Your email address will not be published. Required fields are marked *