സ്മിതമംഗലത്തെ കളിയാട്ടം [പമ്മന്‍ ജൂനിയര്‍]

Posted by

സ്മിതമംഗലത്തെ കളിയാട്ടം

Smithamangalathe Kaliyaattam | Author : Pamman Junior

 

‘അതിനാല്‍ ഇന്നു മുതല്‍ നമ്മുടെ സ്‌കൂളിന്റെ മാനേജ്‌മെന്റിന്റെ എല്‍ പി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ബുക്കുകള്‍ പൊതിഞ്ഞു നല്‍കുന്ന പദ്ധതി നമ്മള്‍ വിജയിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ബുക്കുകള്‍ വാങ്ങി പൊതിയുന്നതിന് നാല് പേര്‍ അടങ്ങുന്ന ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കണം. ഇനിയുള്ള സമയം നിങ്ങള്‍ അതിനായി മാറ്റി വയ്ക്കുക… ‘
അത്രയും പറഞ്ഞ് ജോര്‍ജ്ജ് സാര്‍ കസ്സേരയിലേക്കിരുന്നു.

98 ബാച്ച് പത്താം ക്ലാസ് എ ഡിവിഷന്റെ റീയൂണിയന്‍ ഫങ്ഷന്‍ തലശ്ശേരി എന്‍ എസ് എസ് സ്‌കൂളില്‍ നടക്കുകയാണ്.

‘ദൈവം സഹായിച്ച് നമ്മളെല്ലാവരും ഒരോ തിരക്കുള്ള വിഭാഗങ്ങളില്‍ ജോലിക്കാരാണ്. എങ്കിലും നമുക്ക് നാല് പേര്‍ സ്വയം മുന്നോട്ട് വരാം. ഒരാള്‍ ഞാന്‍…’ ടൗണില്‍ ടെക്സ്റ്റയില്‍സ് നടത്തുന്ന അനസ് മുന്നോട്ട് വന്നു.

”എന്തായാലും ഈ 39 വയസ്സിനിടെ ഒരു നല്ല കാര്യം ചെയ്യാനും സമയം മാറ്റി വെച്ചിട്ടില്ല. ടാക്‌സി സ്റ്റാന്‍ഡില്‍ വെറുതെ ഓട്ടം പ്രതീക്ഷിച്ച് കിടക്കുന്ന ദിനങ്ങള്‍ നമ്മുടെ ഈ സംരംഭം വിജയിപ്പിക്കാന്‍ ഞാന്‍ ഒരു അംഗമാകാം …’ തലശ്ശേരി ടൗണില്‍ ടാക്‌സി ഡ്രൈവറായ രമേശ് പറഞ്ഞു.

അധ്യാപികയായ ശ്രീജയാണ് പിന്നീട് എഴുന്നേറ്റത്. ഇപ്പോള്‍ സ്‌കൂള്‍ അവധി ആയതിനാല്‍ എനിക്ക് രണ്ടാഴ്ചത്തേക്ക് സഹകരിക്കാനാവും എന്ന് പറഞ്ഞു.

എങ്കില്‍ ഒരു കാര്യം ചെയ്യാം, നമ്മുടെ എല്‍ പി സ്‌കൂളിനടുത്താണല്ലോ എന്റെ വീട്. അപ്പോള്‍ ഞാന്‍ തീര്‍ച്ചയായും സഹകരിക്കണമല്ലോ. ഞാനും മക്കളും തനിയെ ഉള്ളതിനാല്‍ വീട്ടില്‍ നമുക്ക് പുസ്തകള്‍ സൂക്ഷിക്കാനും താത്ക്കാലിക ഓഫീസായി പ്രവര്‍ത്തിപ്പിക്കുവാനും കഴിയും എന്ത് പറയുന്നു…

ബാക്കി എല്ലാവര്‍ക്കും അത് സമ്മതവും ആയിരുന്നു. കാരണം റീയൂണിയന് എത്തിയ ബാക്കിയുള്ളവര്‍ വിദേശത്തും മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവരും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *