ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ -[ഭാഗം എട്ടു ]
ഒന്ന് രണ്ടു മിനിറ്റ് വാ പൊളിച്ചിരുന്നു പോയി ,ഹോ ….അന്ന് ആശുപത്രിയിൽ അകലെ നിന്ന് കണ്ടപ്പോൾ ഇത്രയും തോന്നിയിരുന്നില്ല , ഇങ്ങനെയും മോഹിപ്പിക്കുന്ന പെൺശരീരമുണ്ടോ ? ഏതായാലും ദേവമ്മയെ അരുൺ തഴഞ്ഞത് വെറുതെയല്ല ,,,ഈ മേനിയഴക് അനുഭവിക്കാൻ കിട്ടിയാൽ പിന്നെ ആൺപിറന്നവൻ അങ്ങനെയേ ചെയ്യൂ …
”മിഴിച്ചു നിൽക്കാതെ ഇരിക്കെടാ …..”
ആജ്ഞയല്ല ,ഒരു മൂത്ത ചേച്ചിയുടെ വാത്സല്യവും അധികാരവുമൊക്കെ നിറച്ചു കവിളിൽ തട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒന്ന് അന്ധാളിച്ചു ….മാന്ത്രിക വടിക്ക് മുന്നിലെന്ന പോലെ ഞാൻ അവർ ചൂണ്ടി കാണിച്ച കസേരയിലേക്കിരുന്നു . പതറിപ്പോയ മനസ്സുമായി ശിരസ്സുയർത്തി നോക്കുമ്പോൾ കുസൃതി നിറഞ്ഞ കണ്ണുകളാൽ തന്നെ നോക്കി നിൽക്കുകയാണവർ …തറഞ്ഞു കയറുന്ന ആ കണ്ണുകളെ നേരിടാനാകാതെ മേശപ്പുറത്തു ചിതറിക്കിടക്കുന്ന മേക്കപ്പ് സാധനങ്ങളിലേക്ക് നോക്കുന്നുവെന്ന മട്ടിൽ ഞാനിരുന്നു .
”അയ്യേ ….ഇതാണോ ഞാൻ വീരശൂരപരാക്രമിയെന്നു കേട്ട അർജുൻ ….ഛെ ഛെ ഇതിപ്പോ അമ്മയുടെ മുലകുടി മാറാത്ത ഒരു ചള്ള് ചെക്കൻ …”
വാക്കുകൾ കൊണ്ടുള്ള ആ കുത്തൽ മതിയായിരുന്നു എന്നെ ഉണർത്താൻ ,,, ഛെ …..ഞാനെന്താണ് ഇങ്ങനെ …ചേച്ചിപ്പെണ്ണിനെ മറന്ന് ,ദേവമ്മയെ മറന്ന് , എന്റെ ടീച്ചറെ മറന്ന് ഇവളുടെ മുന്നിൽ തലകുനിച്ചു ,മനസ്സ് പതറിയിങ്ങനെ ……?
”അർജുൻ ഞാനൊരു തമാശ പറഞ്ഞതാണ് കേട്ടോ ,അതിനിങ്ങനെ നോക്കി പേടിപ്പിക്കേണ്ട .”
”നിങ്ങൾ എന്നെ വിളിപ്പിച്ച കാര്യം പറയു ,എനിക്ക് പോയിട്ട് കാര്യമുണ്ട് ….”
എന്റെ സ്വരം കനത്തു …..അത് മനസ്സിലാക്കിയാകണം അവരെന്റെ കണ്ണുകളിലേക്ക് ഒന്ന് രണ്ടു നിമിഷം ഉറ്റു നോക്കി ..
”അർജുൻ ,നമുക്കോരോ കോഫി കുടിച്ചാലോ …”
”വേണമെന്നില്ല , വിളിപ്പിച്ച കാര്യം പറഞ്ഞാൽ ,എനിക്ക് പോകാമായിരുന്നു ..”
”അർജുന് തിരക്കുണ്ടെന്നു എനിക്കറിയാം , ,പക്ഷെ നീയിപ്പോൾ ഈ ഗായത്രിക്കു വേണ്ടി കുറച്ചു സമയം ചിലവഴിച്ചേ പറ്റു ..