”ആന്റി എന്തൊക്കെയാ ഈ പറയുന്നത് ? ”
അഞ്ജുച്ചേച്ചി ഇന്നോവയിൽ നിന്നിറങ്ങി ചിറ്റയുടെ അടുത്തേക്ക് ചെന്നു .
”മടുത്തു മോളെ ,ഇപ്പൊ തന്നെ എല്ലാവരുടെയും മുന്നിൽ വച്ചു എന്നെ പറയാത്തതില്ല..തൊലി ഉരിഞ്ഞു പോയി..”
ചിറ്റ കണ്ണ് തുടച്ചു..
” ആന്റി കരയല്ലേ ,വാ അകത്തേക്ക് പോകാം ”
അഞ്ജു ചേച്ചി ചിറ്റയെ സമാധാനിപ്പിച്ചു കൊണ്ട് കാഷ്വാലിറ്റി ലക്ഷ്യമാക്കി നടന്നു ..
”എന്താ സംഭവം അർജുൻ , ”
അവർ പോയിക്കഴിഞ്ഞപ്പോൾ സ്മിത ചോദിച്ചു..
”വേറെന്തു ചിറ്റപ്പന് സംശയ രോഗം ”
”അത് അഞ്ജു പറഞ്ഞിരുന്നു ,ഇപ്പോഴെന്തു പറ്റി ? ”
”വൈകിട്ട് ചിറ്റയോട് വഴക്കിട്ടു വീട്ടിലേക്ക് പോയതാ , അവിടെയെത്തി ചിറ്റയെ പേടിപ്പിക്കാൻ ഒരു ആത്മഹത്യ നാടകം , ചിറ്റയെ വീഡിയോ കാൾ ചെയ്തു ഫാനിൽ കുടുക്കിടാൻ നോക്കിയതാ , സ്റ്റൂള് മറിഞ്ഞു വീണു ,എവിടെയോ തട്ടി കാലൊന്നു മുറിഞ്ഞിട്ടുണ്ട് ..പാവം ചിറ്റ ആരോടും പറയാതെ ഒരു ടാക്സി വിളിച്ചു ചെന്ന് ഇങ്ങോട്ടു കൊണ്ട് വന്നു..അയ്യോ ചിറ്റയ്ക്ക് പേഴ്സും പൈസയും കൊടുക്കാൻ മറന്നു..ഞാൻ പോയി കൊടുത്തിട്ടു വരാം.”
ഇന്നോവ പാർക്ക് ചെയ്തു ചിറ്റയുടെ പേഴ്‌സുമായി ഞാൻ കാഷ്വാലിറ്റിയിലേക്ക് നടന്നു..
”’നീ ഇവിടെ എത്തിയോ , ഞാനങ്ങോട്ടു വരികയായിരുന്നു…”
എതിരെ തിരക്കിട്ടു വന്ന അഞ്ജുച്ചേച്ചി എന്നെ കണ്ടു നിന്നു ..
”ആന്റിയുടെ പേഴ്സില്ലേ കയ്യിൽ”
ഞാൻ അത് ചേച്ചിക്ക് നീട്ടി,കൂടെ പോക്കെറ്റിൽ നിന്ന് രണ്ടായിരവും
” ഇത് കൂടി അമ്മ തന്നിട്ടുണ്ട്….”
”വേണ്ടെടാ ഇത് നിന്റെ കയ്യിൽ തന്നെ വച്ചോ ,ചില്ലറ എന്റെ കയ്യിലുണ്ട് …നീയെന്നാ സ്മിതയെ കൂട്ടി പോയിട്ട് വാ ,സൂക്ഷിക്കണം , ”
”ഇത് വരെ വന്നതല്ലേ ചിറ്റപ്പനെ ഒന്ന് കണ്ടേച്ചു പോകാം , ”
”വേണ്ട , നിന്നെ കണ്ടാൽ കൂടുതൽ കുഴപ്പമാകും..”
”അതെന്താ ,, ”
”നിന്നേം ആന്റിയെയും ചേർത്താ ഇപ്പോഴത്തെ ലഹള , ഉച്ചയ്ക്ക് ഏതാണ്ട് നിന്‍റെ മുറിയുടെ ഭാഗത്തു നിന്നു ചിറ്റ ഇറങ്ങി വരുന്നത് കണ്ടു പോലും ,പിന്നെയാ ആ കുളത്തിനു അടുത്തേക്ക് വിളിച്ചോണ്ട് പോയി തെറിവിളിയും അടിയുമായിരുന്നു.ക്ഷമ കെട്ടു ആന്റിയും കുറെ പറഞ്ഞു..ആ കലിപ്പിലാ ആള് വീട്ടിലേക്ക് പോന്നത്..നിന്നെ ഇവിടെ കണ്ടാൽ അത് മതി അയാൾക്ക്..”