പറയുമ്പോൾ കണ്ണുകളിൽ അത് വരെയുണ്ടായിരുന്ന ഭാവം മാറി , അത് കൊണ്ട് തന്നെ അവർ അടുത്തേക്ക് വന്നപ്പോൾ ചെറിയ ഭയം തോന്നാതിരുന്നില്ല , എന്തെങ്കിലും ആയുധത്തിനായി കണ്ണുകൾ മുറിയാകെ പരതി .
” ലീഗലും ഇല്ലീഗലുമായി കോടാനുകോടികളുടെ ബിസിനെസ്സ് ഡീലുകൾ നടക്കുന്ന സ്വാമിജിയുടെ പിറന്നാളാഘോഷത്തിൽ നിന്ന് നിന്നെ കാണാൻ ഈ ഗായത്രി വന്നത് വെറുതെയല്ല അർജുൻ … ”
”ഗൗരി ടീച്ചറുടെ കയ്യിലെ തെളിവുകൾക്ക് വേണ്ടിയാണെങ്കിൽ ,അത് നിങ്ങൾക്ക് കിട്ടില്ല ..”
”ഹ.. ഹ ….,മോനെ നിനക്ക് ഈ ഗായത്രിയെ ശരിക്കറിയാത്തതു കൊണ്ടാണ് ,,എനിക്ക് മുന്നേ ജാവേദിനെ വിട്ടത് അരുണിന്റെ തന്ത്രം …അറിയാമോ നിങ്ങൾ കത്രീനയുടെ വീട്ടിലെത്തിയ നിമിഷം എനിക്ക് വിവരം കിട്ടിയിരുന്നു .. വേണമെങ്കിൽ ആ വിവരമെനിക്ക് ഗുണ്ടകൾക്ക് പാസ് ചെയ്‌താൽ മതിയായിരുന്നു .നാളെ ഏതെങ്കിലും കടൽക്കരയിൽ കമിതാക്കളായ ടീച്ചറും ശിഷ്യനും ജീവനൊടുക്കിയ ചൂടൻ വാർത്തയിൽ അതങ്ങു തീരും .പക്ഷെ ഈ ഗായത്രിക്ക് നിങ്ങളെയങ്ങനെ കൊലയ്ക്ക് കൊടുക്കാൻ പറ്റുമോ ? , എനിക്ക് നീയും ,എന്റെ നാത്തൂനുമെല്ലാം ജീവിച്ചിരുന്നേ പറ്റു ”
” എന്തിനു ?”
”നീ കോഫീ കുടിക്ക് ..”
ഒരു വനിതാ കോൺസ്റ്റബിൾ കൊണ്ട് വച്ച ട്രേയിൽ നിന്ന് കോഫി കപ്പെടുത്തു അവർ എനിക്ക് നീട്ടി …മടിയോടെയാണെങ്കിലും അത് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല .
”കോഫി എങ്ങനെ……”
”ഉം…. ”
”അത് കൊണ്ട് വന്ന വനിതാ കോൺസ്റ്റബിളോ…”
”എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് ? എന്നെ വിളിപ്പിച്ച കാര്യം പറയു…”
”തിരക്ക് പിടിക്കല്ലേ അർജുൻ പറയാം …നിന്നെ കുറിച്ച് കേട്ടപ്പോൾ കഞ്ചാവടിച്ചു നടക്കുന്ന ഏതോ ഫ്രീക് ചെക്കൻ എന്നാ കരുതിയത്…പക്ഷെ നീ സൊ ക്യൂട്ട്..ഞങ്ങൾ പെണ്ണുങ്ങളുടെ അടിവയറ്റിൽ ഉറവയുണ്ടാക്കുന്ന എന്തോ ഒന്ന് നിന്നിലുണ്ട് ,സത്യം….കണ്ടില്ലേ എന്റെ തിരക്കൊക്കെ വിസ്മരിച്ചു ഇങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുന്നത്….ഹ ഹ…എന്‍റെ നാത്തൂൻ സ്വർഗം കണ്ടു കാണും അല്ലെ…”
”ങേ നിങ്ങളെന്തൊക്കെ ഭ്രാന്താണ് ഈ പറയുന്നത് ..”
”ഈ ഗായത്രിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നു കൂട്ടിക്കോ…ഹ ഹ…ഹോ….. അസൂയ തോന്നുന്നു എന്‍റെ നാത്തൂനോട്…”
ഉള്ളിലെ ഞെട്ടൽ പുറത്തു കാണാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല..ഇവരിതു എങ്ങനെ ?……. കത്രീന ചതിക്കില്ല ,പിന്നെ ആര് വഴി..