”അപ്പോൾ കുട്ടാ നമ്മൾ തൽക്കാലം പിരിയുന്നു , ഇനിയും നിന്നാൽ നിന്നെ ഞാനങ്ങു കടിച്ചു തിന്നെന്ന് വരും …”
എന്നിൽ നിന്നുമകന്ന് മാറി ഗായത്രി ചിരിച്ചു ..ഞാനപ്പോഴും അമ്പരപ്പിൽ നിന്ന് മുക്തനാകാതെ ഇവരെന്താണ് കാണിക്കുകയും പറയുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ,,
”എനിക്കാരെയും ദ്രോഹിക്കണമെന്നില്ല അർജുൻ , പ്രത്യേകിച്ച് നിന്നെ ,പക്ഷെ അറിയാലോ മുന്നിൽ സമയം വളരെ കുറവാണു ….”
”മാഡം സമയമായി ,”
നേരത്തെ കണ്ട വനിതാ പോലുസുകാരി അകത്തേക്കു വന്നു ..
”പ്രിയാ ….ദാ വന്നു ,അർജുൻ അപ്പോൾ പറഞ്ഞത് പോലെ, ഞാൻ എന്‍റെ പേർസണൽ നമ്പറിൽ നിന്നു ഒരു മിസ് കാൾ ചെയ്തിട്ടുണ്ട് , സേവ് ചെയ്തു വെച്ചേക്ക് ”
ഒന്നെന്റെ കവിളിൽ തട്ടി അവർ തിരക്കിട്ടു പുറത്തേക്ക് നടന്നു , ഒന്നും മനസിലാകുന്നില്ല ,ഏതായാലും സ്വപ്നമൊന്നുമല്ല നടന്നത് …ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം പിന്നെ പുറത്തേക്ക് നടന്നു..കുറച്ചു നടന്നപ്പോൾ നേരത്തെ കണ്ട പൊലീസുകാരി തിരിച്ചു വരുന്നു..
”കൊണ്ട് വിടണോന്നു സർ ചോദിക്കുന്നു..”
”വേണ്ട ഞാൻ പോയി കൊള്ളാം , ”
അവർ ചിരിച്ചു തലയാട്ടി ,പിന്നെ ഫോണെടുത്തു ആരുടെയോ നമ്പർ കുത്തി എന്നെ കടന്നു പോയി ,ഏതായാലും പ്രതീക്ഷിച്ച കുഴപ്പങ്ങളില്ല ..ആശ്വാസത്തോടെ ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതിനു അടുത്തേക്ക് നടക്കുമ്പോൾ ഫോൺ റിങ് ചെയ്തു …ബാലേട്ടനാണ് .
”അർജുൻ നേരെ തിരിഞ്ഞു നോക്ക് , ഒരു വെള്ള ബെൻസ് കണ്ടോ , താക്കോൽ ബൈക്കിൽ വച്ചിട്ട് ഇങ്ങോട്ടു പോരെ ,നമുക്കിതിൽ പോകാം ”
”അപ്പൊ എന്റെ ബൈക്ക് ,?”
” താക്കോൽ അതിൽ വച്ചേക്കു ,പിള്ളേര് കൊണ്ട് വന്നോളും , ”
എന്‍റെ ബൈക്ക് വേറെ ആരെങ്കിലും കൊണ്ട് പോകുന്നതു അച്ഛനോ മറ്റോ കണ്ടാൽ പണിയാകും ,പക്ഷെ….ഇപ്പോഴത്തെ ഈ ഞാണിന്മേൽകളിൽയിൽ ആ റിസ്ക് എടുക്കുക തന്നെ…താക്കോൽ പറഞ്ഞ പോലെ ബൈക്കിൽ വച്ച് ബെൻസിനടുത്തേക്ക് നടന്നു…ബാലേട്ടൻ സ്ഥിരമായി ഇൻഡിക്ക ആണല്ലോ ,ഇതേതു ? ചിന്തിച്ചു നിൽക്കെ ഡോർ തുറക്കപ്പെട്ടു ,
”വാ..ഇവിടെ നിന്ന് പെട്ടെന്ന് പോകണം ”..