ബാലേട്ടന്റെ പതിഞ്ഞ ശബ്ദം , അകത്തേക്ക് കയറി ഇരുന്നു കാറു മുന്നോട്ടു നീങ്ങിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലെ ആളെ നോക്കിയത് , ഒരു സ്ത്രീയായാണ് ….. ,നല്ല പൊക്കവും ഒത്ത ശരീരവുമുള്ള കുലീനയായ ഒരു മധ്യവയസ്‌ക ..ഇതാരാണ് എന്ന ഭാവത്തിൽ ബാലേട്ടനെ നോക്കി ..
‘
”ഇത് വാസുകി ,വാസുകി മാധവ് , എൻ ആർ ഐ ആണ് , ദേവമ്മയുടെ സുഹൃത്താണ് ,പിന്നെ വേറെയും കാര്യങ്ങളുണ്ട് പറയാം . ”
”ഹായ് ,അർജുൻ ….”
ഞാൻ മറുപടിയായി വെറുതെ ചിരിക്കുക മാത്രം ചെയ്തു …ഭാഗ്യത്തിന് അവര് കൂടുതലൊന്നും ചോദിയ്ക്കാൻ നിൽക്കാതെ ഒരു ചിരി സമ്മാനിച്ച് തിരിഞ്ഞു ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു .
”അർജുൻ എന്തിനാണ് ഗായത്രി കാണാൻ പറഞ്ഞത് ?”
ഞാൻ ഗായത്രി പറഞ്ഞതെല്ലാം ബാലേട്ടനോട് വിശദമായി പറഞ്ഞു ….എല്ലാം കേട്ട് കഴിഞ്ഞു പുള്ളിയൊന്നു ഇരുത്തി മൂളി ,,പിന്നെ താടിയിൽ തടവി എന്തോ ആലോചിച്ചു …
”എന്താ ബാലേട്ടാ ….ആ സ്ത്രീ നമ്മൾക്ക് കെണി ഒരുക്കിയതാണോ ”
”ആയിരിക്കാൻ വഴിയില്ല ,,ഇത് കണ്ടോ ?”
ബാലേട്ടൻ ഒരു പത്രത്തിന്റെ പേജ് എനിക്ക് നീട്ടി ….ചൂണ്ടി കാണിച്ച വാർത്ത മുഴുവൻ വായിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല …നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തയാണ് .അതും ഞങ്ങളും തമ്മിലെന്ത് ബന്ധം ?
”അർജുൻ , ഉപതെരെഞ്ഞെടുപ്പാണ് ,ഇതിൽ പേര് പറഞ്ഞില്ലെങ്കിലും വനിതാ സ്ഥാനാർഥിയെ പരിഗണിക്കുന്നു എന്നത് ഗായത്രിയെ ഉദ്ദേശിച്ചു തന്നെയായിരിക്കും ….ജയിച്ചു വന്നാൽ സ്റ്റേറ്റ് മന്ത്രിസഭയിൽ സ്ഥാനം ഉറപ്പു …വെറുതെയല്ല അവൾക്ക് ഭർത്താവും കുടുംബവും വേണമെന്ന് തോന്നിയത് ….ഈ സമയത്തു ഡൈവോഴ്സ് കേസും മറ്റും പുറത്തേക്ക് വന്നാൽ എട്ടു നിലയിൽ പൊട്ടും …വിചാരിച്ചതിനേക്കാൾ പഠിച്ച കള്ളി തന്നെ അവള് ….ഇപ്പോഴത്തെ നിലയിൽ പാർട്ടി വോട്ടുകൾ കൊണ്ട് മാത്രം ജയിച്ചു കേറാൻ കഴിയില്ല .ഗൗരി ടീച്ചറുടെ കുടുംബത്തിന് സമുദായത്തിൽ മാത്രമല്ല പൊതു സമൂഹത്തിലും നല്ല പേരാണ് .ആ കുടുംബത്തിലെ മരുമകൾ എന്ന് പറയുമ്പോൾ അത് വോട്ടർമാരിൽ നല്ല സ്വാധീനമുണ്ടാക്കും ,ജയിക്കുകയും ചെയ്യും …അതാണവളുടെ ലക്‌ഷ്യം …കൂട്ടത്തിൽ അരുൺ ഇല്ലാതായാൽ പിന്നെ അവള് പറയു പോലെയേ പിന്നെ കാര്യങ്ങൾ നടക്കു ..”
”അവൾ നമ്മളെ ?”
”ഉം ……പക്ഷെ അവളെ നമ്മൾക്ക് തിരിച്ചുപയോഗിക്കാൻ കഴിയണം അർജുൻ …”
”എങ്ങനെ ?”
”തിരക്ക് വേണ്ട ,,,ആദ്യം ദേവമ്മയെ രക്ഷിച്ചെടുക്കുക എന്നതാണ് പ്രധാനം …അവരോടു കൂറുള്ള ഒരു പാട് പേരുണ്ട് പുറത്തു …ദേവമ്മ പുറത്തു വന്നാൽ ആളും ആയുധവും പണവുമെല്ലാം നമ്മുടെ കയ്യിലുമെത്തും .”
”പക്ഷെ എങ്ങനെ ? വൈത്തിയാണ് കാവൽ ..”
”അത് തന്നെയാണ് നമ്മുടെ പ്രതീക്ഷയും ,,,”